HOME
DETAILS
MAL
റഷ്യയും മറച്ചുവയ്ക്കുന്നുവോ?
backup
March 24 2020 | 05:03 AM
മോസ്കോ: റഷ്യയില്‍ കൊവിഡ് വ്യാപനം തടഞ്ഞെന്നും ഈയാഴ്ച പുതുതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വ്യക്തമാക്കിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ പ്രസ്താവനയില്‍ സംശയം പ്രകടിപ്പിച്ച് ലോകം.ഉയര്‍ന്ന ജനസംഖ്യയുണ്ടായിട്ടും റഷ്യയില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നുള്ളൂ. ചൈനയുമായുള്ള അതിര്‍ത്തി അടച്ചിടുന്നതായി ജനുവരിയില്‍തന്നെ റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കൊവിഡ് കേസുകളെ മലേറിയയാക്കി റഷ്യ ലോകത്തിനു മുന്നില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ഉത്തരകൊറിയയും കൊവിഡ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രാജ്യത്ത് 253 പേര്‍ക്കു മാത്രമാണ് കൊവിഡ് ബാധിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."