മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം
പാരിസ്: കൊറോണ വൈറസിനെതിരേയുള്ള മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം. നാല് തരത്തിലുള്ള പരീക്ഷണാര്‍ഥത്തിലുള്ള ചികിത്സകള്‍ 3,200പേരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ റിസര്‍ച്ച്.
റെംഡെസിവിര്‍ , റിട്ടോനാവിര്‍ ലോപിനാവിര്‍ , റിട്ടോനാവിര്‍ ലോപിനാവിര്‍+ ഇന്റര്‍ഫെറോണ്‍ ബീറ്റ, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നീ നാലുതരം രാസ സംയുക്തങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പരീക്ഷിക്കുന്നത്. ഡിസ്‌കവറി എന്നാണ് ഈ ഉദ്യമത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്. ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള 3,200 പേരാണ് പരീക്ഷണത്തിന് വിധേയരാവുന്നത്. കോവിഡ് ബാധ സ്ഥിരീച്ചവരാണിവര്‍. ഇതില്‍ 800 പേര്‍ ഫ്രാന്‍സില്‍ നിന്ന് മാത്രമുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."