വിദ്യാലയങ്ങള്‍ ഹൈടെക്കാക്കല്‍: ശില്‍പശാല നാളെ
തുറവൂര്‍: അരൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളും ഹൈടെക്കാനുള്ള നടപടികള്‍ തുടങ്ങി.
ഇതു സംബവന്ധിച്ചു എങ്ങനെ സ്മാര്‍ട്ടാക്കാം എന്ന വിഷയത്തെക്കുറിച്ചുള്ള ശില്‍പശാല നാളെ പകല്‍ രണ്ടിന് കുത്തിയതോട് ചമ്മനാട് ഇ.സി.ഇ.കെ യൂനിയന്‍ ഹൈസ്‌കൂളില്‍ നടക്കും. പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍ ശില്‍പശാല നയിക്കും.
വിദ്യാലയവുമായി ബന്ധപ്പെട്ട സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ വിദഗ്ധ സേവനം ലഭിക്കും. ശില്‍പശാലയില്‍ വിദ്യാലയങ്ങളില്‍ നിന്ന് ഹെഡ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി ചെയര്‍മാന്‍, സ്റ്റാഫ് സെക്രട്ടറി, വിദ്യാലയത്തിന്റെ അഭിവൃദ്ധിയില്‍ താല്‍പര്യമുള്ള രണ്ട് വ്യക്തികള്‍ തുടങ്ങിയവരെയാണ് പങ്കെടുപ്പിക്കുന്നത്. വിദ്യാലയത്തിന്റെ ലൊക്കേഷന്‍ മാപ്പ് നിലവിലെ കെട്ടിടങ്ങളുടെ സ്‌കെച്ച്,
ഭാവിയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ മുതലായവ സംബന്ധിച്ച വിവരങ്ങള്‍ തയ്യാറാക്കിയാവണം ശില്പശാലയില്‍ പങ്കെടുക്കേണ്ടത്. തുടര്‍ന്ന് ഒരോ വിദ്യാലയത്തിന്റെയും നിര്‍മിതിക്ക് ആവശ്യമെങ്കില്‍ ആര്‍ക്കിടെക്റ്റുകളുടെ സഹായം ലഭ്യമാക്കും.
അരൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും മുഖഛായക്ക് മാറ്റം വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ശില്പശാലയില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് വിദ്യാലയ വികസന സമിതി കണ്‍വീനര്‍ ചേര്‍ത്തല ഡി.ഇ.ഒ എന്‍.ജെ സുനില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."