സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നു: കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി കാര്‍ഷികഗ്രാമ വികസന ബാങ്ക് തിരിച്ചു പിടിക്കല്‍ ശ്രമം നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ ആ ബാങ്ക് തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സി.പി.എം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥപനങ്ങള്‍ തിരിച്ചുപിടിക്കാനും അതു നടന്നില്ലെങ്കില്‍ എങ്ങനെ നശിപ്പിക്കാം എന്നതാണ് സി.പി.എമ്മിന്റെ സഹകരണമേഖലയിലെ നയം.
ബാങ്കിലെ യതാര്‍ഥ ജിവനക്കാരെക്കൊണ്ട് ബാങ്ക് നശിപ്പിക്കാന്‍ പറ്റത്തതിനാല്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ സഹയാത്താല്‍ അനധികൃതമായി ജീവനക്കാരെ ബാങ്കില്‍ കയറ്റുക, ഈ പ്രകാരം കയറ്റിയ അളുകളെ അനധികൃതമായി തുടരാന്‍ അനുവദിക്കുക, ജിവനക്കാരെ മാനാസികമായി പീഡിപ്പിക്കുക, അനര്‍ഹര്‍ക്ക് വായ്പ കൊടുക്കുക തുടങ്ങി ബാങ്കിനെ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്.
കൂടാതെ അസിസ്റ്റന്റ് രജിസ്ട്രാറെ കൊണ്ട് 65 എന്‍ക്വയറി നടത്തി മുന്‍ഭരണസമിതിയുടെ പേരിലും ജിവനക്കാരുടെ പേരിലും വന്‍തുക ബാധ്യത നിശ്ചയിച്ച് പരിഹസിക്കുകയുമാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് കര്‍ഷകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ നല്‍കിയിരുന്നു,
ഇപ്പോള്‍ ഒരുലക്ഷം രൂപപോലും നല്‍കുന്നില്ലെന്നും ബാങ്കില്‍ വായ്പ നിലനില്‍ക്കെ പ്രമാണങ്ങള്‍ തിരിച്ച് നല്‍കുന്നതായും നോതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.എം വിജയന്‍, ബാബു പഴുപ്പത്തൂര്‍, നിസ്സി അഹമ്മദ്, ആര്‍.പി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."