വീടിന് വെളിയിലിറങ്ങരുതെന്ന് പ്രധാനമന്ത്രി; പിന്നാലെ കടകള്‍ക്കു മുന്നില്‍ തിക്കുംതിരക്കും; രാജ്യത്തെ കൊവിഡ് നിയന്ത്രണം ഇങ്ങനെ?
ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ തെരുവുകളില്‍ ജനപ്രവാഹം. നാട്ടിന്‍പുറത്തെ കടകള്‍ക്കു മുന്നില്‍ പോലും അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിക്കിനും തിരക്കിനുമാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. അവശ്യ സാധനങ്ങളുടെ ലഭ്യതയില്‍ യാതൊരു തടസ്സമുണ്ടാവില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ പ്രധാനമന്ത്രിക്ക് തന്റെ അഭിസംബോധനക്കിടെ കഴിയാഞ്ഞതാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കു തന്നെ തിരിച്ചടിയായ ഈ ആള്‍ക്കൂട്ടത്തിനു കാരണമായത്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ കടകള്‍ക്കു മുന്നില്‍ തള്ളിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഏറെ ഗൗരവത്തോടെ ഇന്ത്യയുടെ ഈ വീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണ പ്രധാനമന്ത്രി രാജ്യത്തെ രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയും ഇതേ അവസ്ഥ തന്നെയായിരുന്നു. ജനതാ കര്‍ഫ്യൂ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് പാത്രത്തില്‍ മുട്ടി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തിരുന്നു. വൈറസിനെ തുരത്താനുള്ള മാര്‍ഗമാണ് ഇതെന്നും ശബ്ദം വൈറസിനെ നശിപ്പിക്കുമെന്നും പ്രമുഖര്‍ ഉള്‍പെടെ ഈ ആഹ്വാനത്തിന് വിശദീകരണവും നല്‍കി. ഇത് അക്ഷരം പ്രതി അനുസരിച്ച് മോദി ഭക്തര്‍ കൂട്ടംകൂട്ടമായി തെരുവിലിറങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് ജയിച്ച ശേഷമുള്ള ആഹ്ലാദപ്രകടനത്തേയും വെല്ലുന്നതായിരുന്നു പാത്രം മുട്ടിയുള്ള ഇവരുടെ നന്ദി പ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."