HOME
DETAILS

പ്രസംഗം മലയാളത്തില്‍ തുടങ്ങി, സദസിനെ വിസ്മയിപ്പിച്ച് ഉപരാഷ്ട്രപതി

ADVERTISEMENT
  
backup
April 30 2018 | 02:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f


പെരിയ: പെരിയ കേന്ദ്ര സര്‍വകലാശാല അക്കാദമിക് ബ്ലോക്കുകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഇംഗ്ലീഷ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മലയാളത്തില്‍ പ്രസംഗം തുടങ്ങി സദസിനെ വിസ്്മയിപ്പിച്ചു. ഉപരാഷ്ട്രപതിയുടെ മലയാളം പ്രസംഗത്തെ സദസ്യര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംസാരത്തിന്റെ ഒടുവില്‍ നല്ല മലയാളത്തില്‍ നമസ്‌കാരവും പറഞ്ഞാണ് അദ്ദേഹം വേദിവിട്ടത്.
10 മിനിറ്റ് നീണ്ട കടന്നപ്പള്ളിയുടെ പ്രസംഗത്തിന് ശേഷം ഉദ്ഘാടന സംസാരം നടത്താനെത്തിയ ഉപരാഷ്ട്രപതി പ്രസംഗം തുടങ്ങിയത് ഇങ്ങനെ.., ബഹുമാനപ്പെട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, നിയമസഭാംഗങ്ങളെ, നിയമസഭാംഗം പി. കരുണാകരന്‍, യു.ജി.സി അംഗങ്ങളെ, രജിസ്ട്രാറെ, സര്‍വകലാശാല ജീവനക്കാരെ, പഠിക്കാത്ത ജീവനക്കാരേ, സദസ്യരെ... കേരളത്തിലെ എക്കാലത്തെയും പച്ചപ്പ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. കേന്ദ്ര സര്‍വകലാശാല അക്കാദമിക് ബ്ലോക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. കേന്ദ്ര സര്‍വകലാശാലയിലെ ഈ സംരംഭം വിജയകരമാക്കിയവര്‍ക്ക് ആശംസകള്‍. ഇതിന് നേതൃത്വം നല്‍കിയവരെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ഇത്രയും വാക്കുകള്‍ മലയാളത്തില്‍ സംസാരിച്ചാണ് ഉപരാഷ്ട്രപതി ഇംഗ്ലീഷില്‍ എഴുതി തയാറാക്കിയ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തോടുള്ള സദസ്യരുടെ മികച്ച പ്രതികരണം കൂടിയായപ്പോള്‍ പലപ്പോഴും ഉപരാഷ്ട്രപതി എഴുതി തയാറാക്കിയ പ്രസംഗം മാറ്റിവച്ച് വിശദീകരണത്തിലേക്കും കടന്നു.
കാസര്‍കോട് വിവിധ ഭാഷകളുടെ സംഗമഭൂമിയാണ്. തെയ്യവും പൂരക്കളിയും യക്ഷഗാനവും കാസര്‍കോടിന്റെ മതിപ്പ് വര്‍ധിപ്പിക്കുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മാതൃഭാഷയെയും ഗുരുവിനെയും അമ്മയേയും എന്നും സ്‌നേഹിക്കണം. മാതൃഭാഷയോടുള്ള സ്‌നേഹം ഒരിക്കലും കുറയ്ക്കരുത്. മാതൃഭാഷ കണ്ണാണെങ്കില്‍ മറ്റ് ഭാഷകള്‍ കണ്ണടകളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസംഗത്തിനിടെ രണ്ടിടത്ത് ഉപരാഷ്ട്രപതിക്ക് നാക്ക് പിഴച്ചു. പി. കരുണാകരന്‍ എം.പിയെ നിയമസഭാംഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ തന്റെ സഹപ്രവര്‍ത്തകന്‍ പി. കരുണാകരന്‍ എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പാഠ്യേതര ജീവനക്കാര്‍ എന്ന് പറയേണ്ടിടത്ത് അദ്ദേഹം പഠിക്കാത്ത ജീവനക്കാരെ എന്ന് പറഞ്ഞത് സദസില്‍ ചിരി പടര്‍ത്തി.
മംഗളൂരുവില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമെത്തിയ ഉപരാഷ്ട്രപതി പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഹെലിപാഡിലിറങ്ങിയാണ് ഉദ്ഘാടന വേദിയിലെത്തിയത്. പരിപാടിക്ക് ശേഷം മംഗളൂരുവിലേക്ക് തന്നെയാണ് ഉപരാഷ്ട്രപതി മടങ്ങിയത്. ഉപരാഷ്ട്രപതിയുടെ വരവ് കണക്കിലെടുത്ത് തലപ്പാടി മുതല്‍ കാഞ്ഞങ്ങാട് വരേയുള്ള റോഡ് ഗതാഗതത്തിലും പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏതെങ്കിലും കാരണവശാല്‍ റോഡ് മാര്‍ഗം ഉപയോഗിക്കേണ്ടി വന്നാല്‍ സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നു ഈ നിയന്ത്രണം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  7 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  8 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  8 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  9 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  9 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  9 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  10 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  10 hours ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  10 hours ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  10 hours ago