യൂനിയന്‍ പിരിച്ചുവിട്ട നടപടിക്കെതിരേ കോടതി
കോട്ടയം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കോട്ടയം യൂനിയന്‍ പിരിച്ചുവിട്ട നടപടിക്കെതിരേ കോടതി വിധി. യൂനിയന്‍ പിരിച്ചുവിട്ട തീരുമാനം കൈക്കൊണ്ട എം. സുകുമാരനാചാരി, കോയിവിള രവി, കെ.വി സരസമ്മ, കെ. വിജയന്‍, ശശി മാവേലിക്കര, എസ്. ശശികുമാര്‍, എസ് ഓമനക്കുട്ടന്‍ എന്നിവരെ സഭാഭാരവാഹികളായി പ്രവര്‍ത്തിക്കുന്നതിനും, ഔദ്യോഗിക കാര്യങ്ങളിലിടപെടുന്നതിനും, സഭാ പ്രതിനിധികളാവുന്നതിനും വിലക്കികൊണ്ടാണ് ചെങ്ങന്നൂര്‍ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം എം.വി രാജഗോപാല്‍, വി.കെ ശേഖര്‍ എന്നിവര്‍ ഭാരവാഹികളായി തുടരും. വാര്‍ത്താസമ്മേളനത്തില്‍ ഒ.ആര്‍ രാജേഷ്, അനില്‍കുമാര്‍, വി.ജി സജിമോന്‍ ജനാര്‍ദ്ദനനന്‍ ആചാരി പങ്കെടുത്തു.
വൈക്കം ടൗണ്‍ എല്‍.പി സ്‌കൂള്‍ വാര്‍ഷികം
വൈക്കം: ടൗണ്‍ ഗവ. എല്‍.പി സ്‌കൂളിന്റെ 149-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ ആഘോഷിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.ജി പ്രേംനാഥ് അധ്യക്ഷനായിരുന്നു. എന്‍ഡോവ്‌മെന്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത്ത് കുമാര്‍ നിര്‍വഹിച്ചു. വൈക്കം എ.ഇ.ഒ പി. രത്‌നമ്മ നാലാംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പും 2017-18 വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോദ്ഘാടനവും നടത്തി. ഹെഡ്മാസ്റ്റര്‍ ബി. ജയ്ചന്ദ് സംസ്‌കൃത-ഇംഗ്ലീഷ് നാടകങ്ങളുടെ താരതമ്യ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച എം.എസ് അജയകുമാറിനെ ആദരിച്ചു. പി.കെ ഹരിദാസ്, അനില്‍കുമാര്‍ വി.കെ, ഇന്ദു പി.ആര്‍, ഷീല, ജോഷ് കെ.ബിജു ജയ്ചന്ദ് ബി, സ്റ്റാഫ് സെക്രട്ടറി പി.എന്‍.സരസമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."