മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ്; ബഹുജന കണ്‍വന്‍ഷന്‍ നടത്തി
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മലാപറമ്പില്‍ ബഹുജന കണ്‍വന്‍ഷന്‍ നടന്നു. കവി പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. നിവേദക സംഘത്തിന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ ഫണ്ട് അനുവദിക്കാതിരുന്നതിന് പിന്നില്‍ ആശങ്കയുണ്ടെന്ന് ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. നേരത്തെ ഇത് സംബന്ധിച്ച രണ്ട് ഫയലുകള്‍ കലക്ടറേറ്റില്‍ നിന്നും മുക്കിയതും നോട്ടിഫിക്കേഷനില്‍ നിന്നും 87 സെന്റ് സ്ഥലം ഒഴിവാക്കിയതുമെല്ലാം അട്ടിമറികളാണ്. ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ ഭൂമിയില്‍ മതില്‍ കെട്ടാന്‍ അനുവദിച്ച നാലു കോടി രൂപ ചിലവഴിക്കാതെ മടക്കി അയച്ചതായും അദ്ദേഹം ആരോപിച്ചു. ഇതേ ആവശ്യമുന്നയിച്ച് 11ന് കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന കൂട്ട ഉപവാസത്തിന്റെ മുന്നോടിയായായിരുന്നു ഇന്നലത്തെ കണ്‍വന്‍ഷന്‍. എം.പി വാസുദേവന്‍, പി. രഘുനാഥ്, ഗ്രോ വാസു, കെ.പി വിജയകുമാര്‍, ഡോ. കെ മൊയ്തു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, രമേശ് കേദാരം, കെ.എഫ് ജോര്‍ജ്, സാബു കെ. ഫിലിപ്പ്, കെ.പി സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."