'എല്‍.ഡി.എഫ് ഫറോക്ക് നഗരസഭ പദ്ധതി നിര്‍വഹണം താറുമാറാക്കി'
ഫറോക്ക്: എല്‍.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പു കേടും ഉദാസീനതയും ഫറോക്ക് നഗരസഭയിലെ പദ്ധതി നിര്‍വഹണം താറുമാറാക്കിയെന്ന് മുസ്്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2018 -19 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 33ശതമാനം പദ്ധതി വിഹിതം ചെലവഴിക്കാന്‍ മാത്രമാണ് ഭരണ സമിതിക്കായത്. കുതിര കച്ചവടത്തിലൂടെ യു.ഡി.എഫ് ഭരണം അട്ടിമറിച്ചു പരിചയ സമ്പന്നതയില്ലാത്തവരെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുത്തി എല്‍.ഡി.എഫ് നടത്തുന്ന ഭരണം ജനങ്ങള്‍ക്ക് ദുരിതമാവുകയാണെന്നും ഫറോക്ക് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
നടപ്പുവര്‍ഷം 18.22 കോടി അടങ്കല്‍ തുകയില്‍ ആറു കോടി രൂപ മാത്രമാണ് ഇതുവരെ ചെലഴിക്കാനായത്. ബാക്കി 12 കോടി രൂപ ചെലവഴിക്കുന്നതിനായി ഒന്നരമാസമാണ് ഭരണസമിതിക്കുളളത്. മാര്‍ച്ച് മാസം 30ശതമാനത്തില്‍ കൂടുതല്‍ തുക ചെലവഴിക്കരുതെന്ന സര്‍ക്കാര്‍ മാനദണ്ഡം വെല്ലുവിളിയായി ഭരസമിതിക്കു മുന്നിലുണ്ട്. ഇതെല്ലാം മറികടക്കാന്‍ ഭരണസമിതി ദുരുപയോഗപ്പെടുത്തുമെന്നും ഇതു സാധരണക്കാര്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്നും ലീഗ് ആരോപിച്ചു. യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതെ സമയം പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളില്‍ ഫറോക്ക് നഗരസഭ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ 80ാം സ്ഥാനത്താണ്. യു.ഡി.എഫ് കൊണ്ടുവന്ന എല്ലാ ജനോപകാരപ്രഥമായ പദ്ധതികളും എല്‍.ഡി.എഫ് നേതൃത്വത്തിലുളള ഭരണസമിതി എട്ട് മാസം കൊണ്ടു അവതാളത്തിലാക്കിയെന്നും ലീഗ് നേതക്കാള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് മുഹമ്മദ് കക്കാട്, സെക്രട്ടറി വി.മുഹമ്മദ് ബഷീര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി. ആസിഫ്, കൗണ്‍സിലര്‍ വേങ്ങാട്ട് മമ്മു, ബീരാന്‍ വേങ്ങാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."