ഡി.ആര്.എസ് വിവാദം: സ്മിത്തിനെതിരേ ബി.സി.സി.ഐ ഔദ്യോഗികമായി പരാതി നല്കി
ന്യൂഡല്‍ഹി: ഡി.ആര്.എസ് വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആസ്ത്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിനെതിരേ ഐ.സി.സിക്ക് ഔദ്യോഗികമായി പരാതി നല്കി. സംഭവത്തിന്റെ തെളിവിനായി മത്സരത്തിന്റെ വീഡിയോ ടേപ്പടക്കം ബി.സി.സി.ഐ സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ടാം ടെസ്റ്റിനിടെ പുറത്തായിട്ടും ഡി.ആര്.എസ് വേണമോയെന്നു ഡ്രസിങ് റൂമിലേക്ക് നോക്കി ചോദിച്ച സ്മിത്തിന്റെ നടപടിയാണ് വിവാദമായത്. സ്മിത്തിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകളും സജീവമാണു.
സ്മിത്തിനെതിരേ നടപടിയെടുക്കണമെന്നു ബി.സി.സി.ഐ ഐ.സി.സിയോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാദ നടപടിയില്‍ സ്മിത്തിനെതിരേയും വിഷയവുമായി ബന്ധപ്പെട്ടു അമ്പയര്‍മാര്‍ക്കെതിരേ തര്‍ക്കിച്ച വിരാട് കോഹ്ലിക്കെതിരേയും നടപടിയില്ലെന്ന നിലപാടാണു ഐ.സി.സി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."