ഒമാനില്‍ 15 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു, രാജ്യത്ത് മൊത്തം കേസ് 99 ആയി ഉയര്‍ന്നു
മസ്‌കറ്റ് : ഒമാനില്‍ 15 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 15 പേരും ഒമാനി പൗരന്മാരാണ്.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 99 ആയി ഉയര്‍ന്നു.ഇതില്‍ 17 പേര്‍ രോഗവിമുക്തി നേടിയതായി മന്ത്രലയം അറിയിച്ചു.
7 കേസുകള്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലും മറ്റ് 7 കേസുകള്‍ ബ്രിട്ടന്‍ , സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടുമാണ്. ഒരു കേസിന്റെ ഉറവിടം എപ്പിഡെമോളജിക്കല്‍ അന്വേഷണത്തിലാണ്.
പകര്‍ച്ചവ്യാധി നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കൊണ്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ഉത്തരവ് പുറപ്പെടുവിച്ചു. അതിനാല്‍ കോവിഡ്19 രോഗ ലക്ഷണം പിടിപെട്ടതായി റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം 3 മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതും ആയ തടവും 1,000 ഒമാനി റിയാലില്‍ കുറയാത്തതും 10, 000 ഒമാനി റിയാലില്‍ ല്‍ കൂടാത്തതുമായ പിഴയും നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."