രോഗം പകരുന്നത് വിമാനം വഴിയാണോ എന്നു സംശയം: വിമാനത്താവളങ്ങളും വിമാനങ്ങളും അണുവിമുക്തമാക്കുന്നു
കൊണ്ടോട്ടി:കൊവിഡ് 19 വ്യാപനം തടയുന്നതിന് രാജ്യത്തെ ആഭ്യന്തര വിമാന സര്‍വിസുകളും നിര്‍ത്തിയതോടെ വിമാനത്താവളങ്ങളും വിമാനങ്ങളും അണുവിമുക്തമാക്കാന്‍ നിര്‍ദേശം.ഇന്നലെ രാത്രിയോടെയാണ് രാജ്യത്തെ മുഴുവന്‍ ആഭ്യന്തര സര്‍വിസുകളും നിര്‍ത്തിയത്.വിദേശ സര്‍വ്വീസുകള്‍ കഴിഞ്ഞയാഴ്ച നിര്‍ത്തിയിരുന്നു.
രാജ്യത്ത് 160 വിമാനത്താവളങ്ങളില്‍ 96 ഇടങ്ങളിലാണ് പ്രധാനമായും ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വിസുകളുളളത്.വിദേശ രാജ്യങ്ങളിലേക്ക് മാത്രം 37 വിമാനത്താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നുണ്ട്.അന്താരാഷ്ട വിമാനത്താവളങ്ങളില്‍ 20 എണ്ണവും പ്രവര്‍ത്തിക്കുന്നത് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കീഴിലാണ്.ഏഴെണ്ണം സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു.ഇവയില്‍ കണ്ണൂര്‍,കൊച്ചി എന്നീ രണ്ടു സ്വകാര്യ മേഖലയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം കേരളമാണ്. വിദേശ സര്‍വിസുകള്‍ നടത്തിയിരുന്ന വിമാനങ്ങള്‍ ഇതിനകം തന്നെ അണുവിമുക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യ വിമാന കമ്പനികള്‍ക്ക് അടക്കം ഇതിന് സാധിച്ചിട്ടില്ല.പതിവ് യാത്രക്ക് മുമ്പുളള ശുചീകരണമാണ് നടത്തിയിരുന്നത്.
വിമാനങ്ങളുടെ സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നതോടെ അണുവിമുക്തമാക്കി അനുമതി ലഭിക്കുന്ന പക്ഷം സര്‍വിസിനൊരുക്കാനാണ് വ്യോമായാന മന്ത്രാലയത്തിന്റെ നിര്‍ദേശം.
കൊവിഡ് ബാധിതര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരായതിനാലാണ് വിമാനത്താവളങ്ങള്‍ അണുവിമുക്താമാക്കാന്‍ നിര്‍ദേശിച്ചത്.കൊവിഡ് ബാധിതരായ യാത്രക്കാര്‍ വന്നെത്തിയ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന എമിഗ്രേഷന്‍,കസ്റ്റംസ് ഉദ്യോഗസ്ഥരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."