HOME
DETAILS
MAL
തൊടുപുഴ നഗരസഭാ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്
backup
March 09 2017 | 20:03 PM
തൊടുപുഴ: നഗരസഭ ഓഫിസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് എല്‍.എസ്.ജി.ഡി ആന്‍ഡ് ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസിലെ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
നഗരസഭയിലെ കെട്ടിടനിര്മാണത്തേക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. കെട്ടിട നമ്പര്‍ വിവാദം ഉയര്‍ന്ന നഗരസഭയില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജോണ്സണ് ജോസഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫിസിലെ വിജിലന്‍സ് വിഭാഗം പരിശോധന നടന്നത്. നഗരസഭയുടെ അനുമതിയില്‍ കൂടുതല്‍ കെട്ടിട ഭാഗങ്ങള്‍ നിര്‍മിക്കുന്നതായി നേരത്തേ തന്നെ നഗരസഭ കണ്ടെത്തിയിരുന്നു.
ഇത്തരം കെട്ടിടങ്ങളില്‍ നിന്നാണ് കൃത്യമായി നികുതി ഈടാക്കാന്‍ കഴിയാതിരുന്നത്. ഇത് സംഘത്തെ ധരിപ്പിച്ചതായി നഗരസഭ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."