HOME
DETAILS
MAL
കൊവിഡ് ബാധിതര്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതായി പരാതി
backup
March 26 2020 | 04:03 AM
കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന മൂന്നു കൊവിഡ്- 19 ബാധിതര്‍ പുറത്തിറങ്ങിയതായി പരാതി. പുറത്തിറങ്ങിയ ഇവര്‍ തൊട്ടടുത്ത കടയില്‍ നിന്ന് കരിക്ക് കുടിച്ചതായും പ്രദേശവാസികള്‍ ആരോപിച്ചു.
ഇതു സംബന്ധിച്ച് നാട്ടുകാരനായ അര്‍ജുന്‍ തോയമ്മല്‍ സമൂഹമാധ്യമത്തില്‍ വീഡിയോ ഷെയര്‍ ചെയ്തു. ജില്ലാ ആശുപത്രിയില്‍ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ രോഗികള്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരി ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും വകവയ്ക്കാതെ ഇവര്‍ പുറത്തേക്കു പോകുകയായിരുന്നു. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഐസൊലേഷനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്കു കൊവിഡ് നെഗറ്റീവ് ആണെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. ഇവരിലൊരാള്‍ ഇപ്പോഴും കൊവിഡ് പൊസിറ്റീവ് ആണെന്ന വിവരമാണ് നാട്ടുകാര്‍ക്കു ജീവനക്കാരില്‍ നിന്ന് ലഭിച്ചത്. ഇവര്‍ കടയ്ക്കു മുന്നില്‍ തുപ്പിയതോടെ സമീപത്തെ തുറന്നുവച്ച കടകള്‍ അടച്ചതായും നാട്ടുകാര്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പുറത്തു പോയവര്‍ ഐസൊലേഷനില്‍ കഴിയുന്നവരെല്ലെന്നും കൊവിഡ് പരിശോധനയ്ക്കു സാംപിള്‍ നല്‍കാന്‍ എത്തിയവരാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."