ആനന്ദം പകര്‍ത്തി കൊച്ചി കടപ്പുറം
മട്ടാഞ്ചേരി: കടലിറങ്ങി തീരമെത്തി, മാലിന്യം നീങ്ങി ശുചീത്വത്തിലുമായതോടെ കൊച്ചി കടപ്പുറം നാട്ടുകാരിലും സഞ്ചാരികളിലും ആനന്ദം പകര്‍ത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു കടല്‍തീരം കൊച്ചിയ്ക്ക് തിരികെയെത്തിയത്. കഴിഞ്ഞകാലങ്ങളില്‍ അവഗണനയിലായിരുന്ന കൊച്ചിന്‍ തുറമുഖ ട്രസ്റ്റിന്റെ അധികാര പരിധി യിലുള്ള കൊച്ചി തീരദേശം ഉയിര്‍ത്തേഴുന്നേല്‍ക്കുകയാണ്.
സൗകര്യങ്ങളും ശുചിത്വവുമില്ലാതായതോടെ കൊച്ചിയെ ഉപേക്ഷിച്ച മീന്‍പിടിത്ത വള്ളങ്ങളും കൊച്ചിയില്‍ തിരികെയെത്തി തുടങ്ങി. ചീനവല സ്‌ക്വയര്‍ മുതല്‍ തെക്കെന്‍ കടപ്പുറം വരെയുള്ള കൊച്ചി തീരത്ത് ഇതോടെ ജനത്തിരക്കായി. കടല്‍ തീരം കവര്‍ന്നതോടെ കാര്‍ണിവല്‍ ആഘോഷങ്ങള്‍പ്പോലും വേദി മാറ്റിയിരുന്നു.
കടലിലിറങ്ങി തിരകളിലുല്ലസിക്കുന്ന കഴിഞ്ഞ കാലം തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. കോസ്റ്റ് ഗാര്‍ഡും ബിപിസിഎല്ലും കോളജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍ജിഒകളും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്ഥിരം മാലിന്യകൂമ്പാരമാകുന്ന പോളപായലുകളും വിട്ടകന്നതോടെ കൊച്ചിതീരം ശുചിത്വ സൗഹൃദമാകുകയും ചെയ്തു. ഇതിനിടെ കടപ്പുറ സൗന്ദര്യം ആസ്വദിക്കാന്‍ ഭിന്നശേഷിക്കാര്‍ക്കായി സൗകര്യങ്ങളുമൊരുക്കിയതോടെ കൊച്ചി തീരം കുടുതല്‍ ജനസൗഹൃദമാകുകയും ചെയ്തു. വിനോദസഞ്ചാര പദ്ധതികളില്‍ തീരദേശങ്ങളെ കോര്‍ത്തിണക്കി നടക്കുന്ന വികസന പദ്ധതികളില്‍ ഇതോടെ കൊച്ചിയുമുള്‍പ്പെടും.
പൈതൃകനഗരിയിലെ ചരിത്ര തീരം വീണ്ടുമെത്തിയത് കുട്ടികള്‍ക്കിടയില്‍ വേനലവധിക്കാലകളികള്‍ക്കും വേദിയുണരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."