കാരിത്താസ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യത്തിലേക്ക്
ഏറ്റുമാനൂര്‍: കാരിത്താസ് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തില്‍. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പത്ത് കോടി രൂപക്കും റയില്‍വേ അഞ്ച് കോടി രൂപക്കുമുള്ള ടെന്‍ഡര്‍ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
റെയില്‍വേ ലൈനിനു മുകളിലുള്ള ഭാഗത്തിന്റെ നിര്‍മാണ ചുമതല റെയില്‍വേയ്ക്കാണ്. 7.5 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലവും അതിനോട് ചേര്‍ന്ന് 1.5 മീറ്റര്‍ നടപ്പാതയും, ക്രാഷ് ബാരിയറും ചേര്‍ന്നതാന്ന് 327 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം.
സ്ഥലവാസികള്‍ക്കും മറ്റും പ്രയോജനപ്രദമാകുന്ന നാല് മീറ്റര്‍ വീതിയുള്ള സര്‍വിസ് റോഡും മേല്‍പ്പാലത്തിന്റെ സമീപത്തുണ്ടാവും.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കേന്ദ്ര ബജറ്റില്‍ ഈ മേല്‍പ്പാലം സ്ഥാനം പിടിച്ചെങ്കിലും സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ യഥാസമയത്ത് നടക്കാത്തതാണ് ഈ പദ്ധതി വൈകിയതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. സാമൂഹിക ആഘാത പഠനം തുടങ്ങി ഒട്ടനവധി കടമ്പകളാണ് ഇതിനോടകം അതിജീവിച്ചത്.
മേല്‍പ്പാലം നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കലുള്‍പ്പെടെ 23 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എം.സി റോഡില്‍ നിന്നും മെഡിക്കല്‍ കോളജിലേക്കും, വിദ്യാഭ്യാസ ആതുരാലയ സ്ഥാപനങ്ങളിലേക്കും മറ്റും വരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ഈ മേല്‍പ്പാലം ഏറെ പ്രയോജനകരമാവും.
നിര്‍ദിഷ്ടസ്ഥലത്തിലൂടെ കടന്നു പോകുന്ന വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് ലൈനും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈനുകളും അടിയന്തരമായി മാറ്റിസ്ഥാപിക്കും.
ആര്‍.ബി.ഡി.സി.കെ സീനിയര്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ റീനു ജോണിന്റെ നേതൃത്വത്തില്‍ റെയില്‍വേ അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരിദാസ്, അസിസ്റ്റന്റ്് എന്‍ജിനീയര്‍ അനില്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ്് എന്‍ജിനീയര്‍ വിഷ്ണു, ലാന്‍ഡ് അക്യുസിഷന്‍ ഓഫീസര്‍ മാത്യു എന്നിവര്‍ നിര്‍ദിഷ്ടസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."