ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു
പൈനാവ്: സര്‍ക്കാര്‍ സേവനങ്ങള്‍, ജില്ലാ വാര്‍ത്തകള്‍ തുടങ്ങിയവ തത്സമയം ജനങ്ങളിലെത്തിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ആരംഭിച്ച ഫേസ്ബുക്ക് പേജ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയരക്ടര്‍ അബ്ദുള്‍ റഷീദ് പ്രകാശനം ചെയ്തു.
വിവിധങ്ങളായ സോഷ്യല്‍ മീഡിയ ഗ്രാഫിക്‌സ്, ആനിമേഷന്‍, വിഡിയോ സ്റ്റോറികള്‍, ആനിമേറ്റഡ് ചിത്രങ്ങള്‍ തുടങ്ങിയവ വഴി വിവരങ്ങള്‍ ഏറ്റവും ലളിതമായും വേഗത്തിലും ജനങ്ങളിലെത്തിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്.
ലോകം അറിയേണ്ട ഇടുക്കി വാര്‍ത്തകള്‍ നല്‍കുന്നതിനൊപ്പം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍, തൊഴിലവസര വാര്‍ത്തകള്‍, അറിയിപ്പുകള്‍ തുടങ്ങിയവയും പേജിലൂടെ നല്‍കുന്നു.
രണ്ടാം ഘട്ടമായി മൊജോ ന്യൂസ്, ബുള്ളറ്റിനുകള്‍, വിവിധ വിഭാഗങ്ങളിലുള്ള വാര്‍ത്താ ഫീച്ചറുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങളിലെ വികസന കാഴ്ചകളുടെ ഫോട്ടോ ആല്‍ബം തുടങ്ങിയവയും ഇടുക്കിയുടെ സ്പന്ദനങ്ങള്‍ പ്രകാശിപ്പിക്കുന്ന യൂട്യൂബ് ചാനലും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."