ആരോഗ്യമുള്ള ജനതയ്ക്കായി സണ്‍റൈസ് മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ തെക്കേ ഇന്ത്യയില്‍ ആദ്യമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച 'സണ്‍റൈസ് മിനി മാരത്തോണ്‍ 2018' നടന്നു . പത്തു കിലോമീറ്റര്‍ ഓട്ടം മുംബൈ ഐ.ആര്‍.എസ്. ജി.എസ്.ടി കമ്മിഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സണ്‍റൈസ് ആശുപത്രി മുതല്‍ കൊച്ചിന്‍ മെഡിക്കല്‍ കോളജ് വരെ പോയി തിരിച്ചു സണ്‍റൈസ് ആശുപത്രിയില്‍ എത്തുക എന്നതായിരുന്നു മിനി മാരത്തോണിന്റെ ലക്ഷ്യസ്ഥാനം.
രാവിലെ ആറ് മണിക്ക് സണ്‍റൈസ് ആശുപത്രിയില്‍ നിന്നും തുടങ്ങിയ മിനി മരത്തോണില്‍ എഴുന്നൂറ് പേര്‍ പങ്കെടുത്തു. നൂറ്റിയൊന്നു വയസുള്ള ഇ.പി പരമേശ്വരന്‍ മൂത്തത് എന്ന വ്യക്തിയായിരുന്നു മിനി മാരത്തോണിന്റെ പ്രത്യേക ആകര്‍ഷണം. അദ്ദേഹത്തെ സണ്‍റൈസ് മാരത്തോണ്‍ സംഘാടകര്‍ ആദരിച്ചു.
മാരത്തോണിനോടനുബന്ധിച്ച് 'റോഡ് അപകടത്തില്‍പെട്ട വ്യക്തിക്ക് നല്‍കുന്ന പരിചരണത്തെ'കുറിച്ച് സണ്‍റൈസിലെ ഡോക്ടര്‍മാര്‍ സ്‌കിറ്റും അവതരിപ്പിച്ചു.
സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ ഹഫീസ് റഹ്മാന്‍ ന്റെയും മാനേജിങ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസിന്റെയും സാന്നിധ്യത്തില്‍ നടത്തിയ മിനി മാരത്തോണിന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ ആര്‍ പ്രതാപ്കുമാര്‍ , ഡോ.രജീഷ് ശെല്‍വഗണേശന്‍, ഡോ.നിത, ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."