പൂര്‍വ വിദ്യാര്‍ഥി സംഘടന 'ആഷ' വാര്‍ഷികാഘോഷം നടത്തി
ആലുവ: വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം പരീത് പിള്ള പറഞ്ഞു. ആലുവ സെന്റ് മേരീസ് ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ആഷയുടെ വാര്‍ഷികം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഷയുടെ അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചിന്നന് റ്റി. പൈനാടത്ത് (പ്രസിഡന്റ്), കെ.ഇ ഇബ്രാഹിം കുട്ടി (വൈസ് പ്രസിഡന്റ്), പ്രസാദ് അലക്സാണ്ടര്‍ (സെക്രട്ടറി), ബിജു എം ഫ്രാന്‍സിസ് (ജോയന്റ് സെക്രട്ടറി), ബോബി ആന്റണി (ട്രഷറര്‍), എ ഗോപിനാഥ് (അക്കാദമിക് ഇംപ്രൂവ്മെന്റ്), എം എം ജേക്കബ് (സ്പോര്‍ട്ട് സ് ആന്‍ഡ് ഗെയിംസ് ), ഇ എ അബു ബേക്കര്‍ (നൂണ് മീല്‍), പി.എ മെഹബൂബ് (മീഡിയ ആന്‍ഡ് ബുള്ളറ്റിന്), പി.പി ചിന്നപ്പന് (കണ്സെല്ലിംഗ്) സുധീര്‍ പണിക്കര്‍ (സ്പൊണ്‍സര്‍ഷിപ്പ് മൊബിലൈസേഷന്‍) അടക്കം 25 പേരടങ്ങുന്ന നിര്‍വാഹ സമിതിയെയാണ് തിരഞ്ഞെടുത്തത്.
എം.എം അബ്ദുള്‍ റഹിമാന്‍, എം എന്‍ സത്യദേവന്, യു പി എബ്രഹാം, വി പി ജോര്‍ജ്, ലത്തീഫ് പൂഴിത്തറ, അഗസ്റ്റിന് സേവ്യര്‍, പ്രൊഫ. കെ ജെ ജൈല്‍സ്, എ ആര് ഉണ്ണികൃഷ്ണന്, അഡ്വ. കെ എ ആന്റണി, അഡ്വ. ഇസ്മയില്‍ പൂഴിത്തറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."