HOME
DETAILS

ജയിലിലെ അന്തേവാസികളുടെ കരവിരുതില്‍ ഒരുങ്ങിയ നെറ്റിപ്പട്ടങ്ങള്‍ വിപണിയിലേക്ക്

  
Web Desk
April 30 2018 | 05:04 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95


കാക്കനാട് : ഇന്നുമുതല്‍ ജില്ലാ ജയിലിലും മനോഹരമായ നെറ്റിപ്പട്ടം ലഭിക്കും. ജയിലിലെ തടവുകാരുടെ കരവിരുതിലാണ് നെറ്റിപ്പട്ടങ്ങളും തിടമ്പുകളും നിര്‍മിക്കുന്നത്. അലങ്കാരത്തിനായി വാഹനങ്ങളിലും വീടുകളിലും ഉപയോഗിക്കുന്നവ മുതല്‍ മൂന്നടി വലിപ്പം വരെയുള്ളവ ഇവിടെ നിര്‍മിക്കുന്നു. പൊതുവിപണിയില്‍ നാലായിരം മുതല്‍ അയ്യായിരം വരെ വിലയുള്ള നെറ്റിപ്പട്ടങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. ജയിലിലെ ഫുഡ് ഫോര്‍ ഫ്രീഡം കൗണ്ടറിലാണ് വില്‍പനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
പരിശീലനം ലഭിച്ച അന്തേവാസികള്‍ക്കൊപ്പം സഹായത്തിനായി മറ്റ് തടവുകാരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള അന്തേവാസിയെത്തിയാണ് നെറ്റിപ്പട്ടം നിര്‍മാണത്തിനുള്ള പരിശീലനം നല്‍കിയത്. രണ്ട് ദിവസം വേണ്ടിവരും ഒരു നെറ്റിപ്പട്ടം നിര്‍മാണത്തിന്. തൃശ്ശൂരില്‍ നിന്നാണ് നിര്‍മാണാവശ്യത്തിനുള്ള സാധന ങ്ങളെത്തിക്കുന്നത്. നെറ്റിപ്പട്ടം വില്‍പ്പനക്കായി മേള സംഘടിപ്പിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ജയിലലെ അന്തേവാസികളില്‍ ഭൂരിപക്ഷവും റിമാന്‍ഡ് തടവുകാരാണ്. പരമാവധി 14 ദിവസത്തേക്ക് റിന്‍മാന്‍ഡില്‍ കഴിയുന്ന തടവുകാര്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ ജീവിതം കരുപിടിപ്പിക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
നെറ്റിപ്പട്ട നിര്‍മാണത്തോടൊപ്പം മെഴുകുതിരി, ഡെക്കറേറ്റീവ് മെഴുകുതിരി, ചന്ദനത്തിരി, ഫിനോയില്‍, കാര്‍വാഷ്, ഡിഷ്വാഷ്,സോപ്പ്‌പൊടി, നീലം തുടങ്ങിവ കൂടി ഇതോടൊപ്പം അന്തേവാസികളെ പരിശീലിപ്പിച്ച് കഴിഞ്ഞു.
അന്തേവാസികള്‍ നിര്‍മിച്ച ഉത്പന്നങ്ങളെല്ലാം ജയിലിന് മുന്നിലെ കൗണ്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്ന് ജയില്‍ സൂപ്രണ്ട് ജി.ചന്ദ്രബാബു അറിയിച്ചു. ജയിലിലെ നെറ്റിപ്പട്ടങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  a day ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  a day ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  a day ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  a day ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  a day ago

No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  2 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  2 days ago