കൃത്രിമ പാനീയങ്ങള്‍ക്ക് ബദലുകള്‍ തേടി പൊന്നാനി നഗരസഭ
പൊന്നാനി: അത്യുല്‍പാദന ശേഷിയുള്ള കുറിയ ഇനം ഇളനീര്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. കൃത്രിമ പാനീയങ്ങള്‍ക്കെതിരെയുള്ള നാട്ടുപ്രതിരോധത്തിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
പൊന്നാനി നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഒരു കുറിയ ഇനംഇളനീര്‍ തെങ്ങ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ ആയിരം കുടുംബങ്ങള്‍ക്കാണ് തൈകള്‍ വിതരണം ചെയ്തത്.
പൊന്നാനി നഗരസഭ 2016 2017 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര തെങ്ങുകൃഷി വികസന പദ്ധതി പ്രകാരം 75 ശതമാനം സബ്‌സിഡി നിരക്കിലാണ് തൈകള്‍ നല്കുന്നത്. നാളികേര വികസന ബോര്‍ഡിനു കീഴിലുള്ള നേരിയമംഗലം ഫാമില്‍ നിന്നാണ് അത്യുല്‍പാദന ശേഷിയുള്ള ഇളനീര്‍ തെങ്ങിന്‍ തൈകള്‍ ഇതിനായി കൊണ്ടു വന്നിട്ടുള്ളത്. പുഴമ്പ്രത്ത് നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. രമാദേവി അധ്യക്ഷനായി. സേതു മാധവന്‍, വി.വി സുഹറ, പി. രാമകൃഷ്ണന്‍, ധന്യ .പി, ശ്യാമള, ഒ.വി ഹസീന, കെ.പി വത്സല, ജൈവ കര്‍ഷകന്‍ രജീഷ് ഊപ്പാല കൃഷി ഓഫീസര്‍മാരായ വാസുദേവന്‍, വിജയശ്രീ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."