പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ സി.പി.എം ഭരണത്തിന്റെ നേട്ടം: പി.സി ജോര്‍ജ്
അമ്പലപ്പുഴ: പെണ്‍കുട്ടികള്‍ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സി.പി.എം ഭരണത്തിന്റെ നേട്ടം. പീഡനവും അക്രമവും പണ്ടെങ്ങുമില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു.
നാണം കെട്ട ഭരണമാണ് നടക്കുന്നതെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. വഴിയോര മത്സ്യവ്യാപാരി തൊഴിലാളി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലാ ഓഫീസ് പുന്നപ്രയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊലപാതകങ്ങള്‍ക്കും, പീഡനത്തിനുമെതിരെ കോണ്‍ഗ്രസിന് ഒരു പരാതിയുമില്ല.ബി.ജെ.പി ക്ക് കര്‍ഷക വിരുദ്ധ നിലപാടാണ് ഉള്ളത്. ഒരു രാഷ്ടീയ പാര്‍ട്ടിയുടെയും ചട്ടകമാകാന്‍ പി.സി ജോര്‍ജ് തയ്യാറല്ല.
കാനം രാജേന്ദ്രന്‍ മുന്നണിയുണ്ടാക്കിയാല്‍ താന്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബം പുലര്‍ത്താന്‍ വഴിയോര മത്സ്യ കച്ചവടം നടത്തുന്ന തൊഴിലാളികളെ ഉപദ്രവിക്കുന്ന നിലപാടെടുക്കുന്ന അധികാരികള്‍ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ കാവാലം അധ്യക്ഷത വഹിച്ചു.പുന്നപ്ര തെക്കു പഞ്ചായത്ത് പ്രസിഡന്റ് എം.ഷീജ മുഖ്യ പ്രഭാഷണം നടത്തി.
വഴിയോര മത്സ്യതൊഴിലാളിയായിരുന്ന മരണപ്പെട്ട ബന്നിയുടെ കുടുംബത്തിന് ബെന്നി കുടുംബസഹായനിധി വിതരണം അല്‍ അമീന്‍ കളക്ഷന്‍സ് എം.ഡി പി.എ.ഷറഫുദ്ദീന്‍ നിര്‍വഹിച്ചു.ജോണ്‍, കബീര്‍ പൊന്നാട് ,കോയ, വിജയമ്മ, ശോശ, സുജിത്ത് ലാല്‍, അന്‍സാരി, തുടങ്ങിയവര്‍ സംസാരിച്ചു. സുലൈമാന്‍ കുഞ്ഞ് സ്വാഗതവും,ഷാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."