ലൈസന്‍സ് നഷ്ടമാകും
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഡാറ്റബേസില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാത്ത ആയുധ ലൈസന്‍സികള്‍ക്ക് ലൈസന്‍സ് നഷ്ടമാകും. ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയിട്ടും ജില്ലയില്‍ 30 ശതമാനം ലൈസന്‍സികള്‍ മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ ഒന്നിനകം രജിസ്ട്രേഷന് നടത്തി യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കരസ്ഥമാക്കിയില്ലെങ്കില്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
5,16,17 തീയതികളില്‍ ആയുധലൈസന്സികള്ക്ക് ലൈസന്‍സില്‍ യുനീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനും നാഷണല്‍ ഡേറ്റാ ബേസിലെ നിലവിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും കലക്ടറേറ്റില്‍ സൗകര്യം ലഭിക്കും. എപ്രില്‍ ഒന്നിന് ശേഷം യുനീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാത്ത ആയുധലൈസന്സുകള് അസാധുവാകുന്നതിനാല്‍ ജില്ലയിലെ ആയുധലൈസന്സികള് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എ.ഡി.എം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."