മുഴുവന്‍ മാര്‍ക്കും നേടാം ബയോളജിയില്‍
#ഇര്‍ഫാന പി. കെ
അറിയാനും പ്രതികരിക്കാനും
ന്യൂറോണ്‍: ഡെന്‍ഡ്രോണ്‍ ആവേഗത്തെ കോശശരീരത്തിലേക്ക് എത്തിക്കുന്നു
ആക്‌സോണ്‍ : ആവേഗം കോശശരീരത്തില്‍നിന്നു വഹിക്കുന്നു
കോശ ശരീരം: ആവേഗത്തെ ആക്‌സോണിലേക്ക് കേന്ദ്രീകരിപ്പിക്കാന്‍ സഹായിക്കുന്നു
സിനാപ്റ്റിക് നോബ് : ആവേഗം ഇവിടെയെത്തുമ്പോള്‍ ന്യൂറോ ട്രാന്‍സ്മീറ്റര്‍ ആയ അസറ്റൈല്‍ കൊളീന്‍ സ്രവിക്കപ്പെടുന്നു.
മയലിന്‍ ഉറ : നാഡീ തന്തുവിനെ പൊതിഞ്ഞ് സംരക്ഷിക്കാനും ആവേഗത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
സെറിബ്രല്‍ റിഫ്‌ളക്‌സ് : തലച്ചോറില്‍നിന്നു നടക്കുന്ന റിഫ്‌ളക്‌സുകളാണിവ
ഉദാ : കണ്ണ് ചിമ്മല്‍
സിംപതറ്റികും
പാരാസിംപതറ്റികും
നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോണ്‍ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡീ കേന്ദ്രങ്ങളും ചേര്‍ന്നതാണ് സിംപതറ്റിക് വ്യവസ്ഥ. മസ്തിഷ്‌കത്തില്‍നിന്നും സുഷുമ്‌നയുടെ അവസാന ഗാംഗ്ലിയോണുകളില്‍നിന്നും പുറപ്പെടുന്ന നാഡികളും ചേര്‍ന്നതാണ് പാരാസിംപതറ്റിക് വ്യവസ്ഥ.
ഇവയിലുള്ള നാഡി വ്യവസ്ഥയുടെ
പ്രവര്‍ത്തനങ്ങള്‍
കൃഷ്ണ മണി വികസിക്കുന്നു(സിംപതറ്റിക്)
കൃഷ്ണ മണി ചുരുങ്ങുന്നു (പാരാ സിംപതറ്റിക്)
ഹൃദയ സ്പന്ദനം കൂടുന്നു (സിംപതറ്റിക്)
ഹൃദയ സ്പന്ദനം കുറയുന്നു ( പാരാ സിംപതറ്റിക്)
ഗ്ലൈക്കോജന്‍ ഗ്ലൂക്കോസാക്കി മാറ്റപ്പെടുന്നു (സിംപതറ്റിക്)
ഗ്ലൈക്കോജനാക്കി സംഭരിക്കപ്പെടുന്നു ( പാരാ സിംപതറ്റിക്)
റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങള്‍ : ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് ആക്‌സ്മികമായും അനൈച്ഛികമായും ഉണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളാണ് ഇവ.
നാഡീയ പ്രേഷകങ്ങള്‍
ഉദ്ദീപനത്തിന്റെ ഫലമായി രൂപപ്പെടുന്ന വൈദ്യുത ആവേഗങ്ങള്‍ സിനാപ്റ്റിക ്‌നോബിലെത്തുമ്പോള്‍ അവിടെ നിന്നു ചില രാസവസ്തുക്കള്‍ ഉല്‍പ്പാദിക്കുന്നുണ്ട്. ഇവയാണ് നാഡീയ പ്രേഷകങ്ങള്‍.ഉദാ : ഡോപാമിന്‍
കണ്ടീഷന്‍ഡ് റിഫ്്‌ളക്‌സും അണ്‍ കണ്ടീഷന്‍ഡ് റിഫ്്‌ളക്‌സും
പരിശീലനത്തിലൂടെയും അനുഭവത്തിലൂടെയും പ്രാപ്തമാകുന്ന പ്രവര്‍ത്തനങ്ങള്‍
ഉദാ: രുചികരമായ ഭക്ഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പ്പാദനം കൂടുന്നത്.
പരിശീലനത്തിലൂടെയല്ലാതെ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അണ്‍ കണ്ടീഷന്‍ഡ് റിഫ്്‌ളക്‌സ്. ഉദാ :തീയില്‍ ചവിട്ടിയാല്‍ കാല്‍ പിന്‍വലിക്കുന്നത്.
റിഫ്‌ളക്‌സ് ആര്‍ക്ക് : റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങളിലെ ആവേഗങ്ങളുടെ പാതയാണിത്.
തലച്ചോര്‍: ഭാഗങ്ങള്‍, ധര്‍മങ്ങള്‍
സെറിബ്രം : (ജ്ഞാനേന്ദ്രീയങ്ങള്‍ക്കാവശ്യമായ ബോധം, ഭാവന, ചിന്ത, ഓര്‍മ. ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം)
സെറിബെല്ലം (ശരീരത്തിന്റെ തുലനാവസ്ഥ, പേശി പ്രവര്‍ത്തനങ്ങളുടെ ഏകോപനം)
മെഡുല്ല ഒബ്ലോംഗേറ്റ (ഹൃദയ സ്പന്ദനം, ശ്വസനം, അനൈച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം)
തലാമസ് (സെറിബ്രത്തിലേക്കും തിരിച്ചുമുള്ള ആവേഗങ്ങളെ നിയന്ത്രിക്കുന്നു)
ഹൈപ്പോതലാമസ് (ആന്തര സമസ്ഥിതി, വിശപ്പ്, ദാഹം എന്നിവയുടെ ഉല്‍ഭവവും നിയന്ത്രണവും)
നാഡി വ്യവസ്ഥയെ
ബാധിക്കുന്ന രോഗങ്ങള്‍
അള്‍ഷിമെഴ്‌സ് (പ്ലേക് രൂപപ്പെട്ട് ന്യൂറോണുകള്‍ തടയപ്പെടുന്നു)
പാര്‍ക്കിന്‍സണ്‍സ് (ഡോപമിന്റ കുറവ്)
അപസ്മാരം (ക്രമരഹിതമായ ആവേഗങ്ങളുടെ പ്രവര്‍ത്തനഫലം)
സ്‌ട്രോക്ക് (രക്തയോട്ടം കുറയുകയോ പൂര്‍ണമായും എത്താതിരിക്കുകയോ ചെയ്യല്‍)
അറിവിന്റെ വാതായനങ്ങള്‍
നേത്രഗോളത്തിലെ ആവരണങ്ങള്‍
ദൃഢ പടലം(ദൃഢത )
രക്തപടലം(പോഷണം,ഓക്‌സിജന്‍)
ദൃഷ്ടി പടലം(പ്രതിബിംബം)
കണ്ണിലെ ദ്രവങ്ങള്‍
അക്വസ് ദ്രവം(ലെന്‍സിനും കോര്‍ണിയക്കുമിടയില്‍)
വിട്രിയസ് ദ്രവം(ലെന്‍സിനും റെറ്റിനക്കുമിടയില്‍)
റെറ്റിനയും ഘടനയും
പ്രകാശരശ്മികള്‍ പതിക്കുമ്പോള്‍ ഉത്തേജിതമാകുന്ന റെറ്റിനയിലെ രണ്ടു തരം ഗ്രാഹികളാണ് റോഡ് കോശങ്ങളും കോണ്‍കോശങ്ങളും. റോഡ് കോശങ്ങള്‍ (റൊഡോപ്‌സിന്‍ വര്‍ണകം) മങ്ങിയ വെളിച്ചത്തിലെ കാഴ്ച,കറുപ്പും വെളുപ്പും വേര്‍തിരിച്ചുള്ള കാഴ്ച എന്നിവയെ സഹായിക്കുന്നു. കോണ്‍ കോശങ്ങള്‍ (ഫോട്ടോപ്‌സിന്‍)നിറങ്ങള്‍ തിരിച്ചറിയാന്‍, തീവ്രപ്രകാശത്തിലെ കാഴ്ച എന്നിവയെ സഹായിക്കുന്നു.
രോഗങ്ങള്‍, പരിഹാരങ്ങള്‍
ദീര്‍ഘ ദൃഷ്ടി : കോണ്‍വെക്‌സ് ലെന്‍സ്
ഹ്രസ്വദൃഷ്ടി : കോണ്‍കേവ് ലെന്‍സ്
ഗ്ലോക്കോമ : ലേസര്‍ ചികിത്സ
തിമിരം : ലെന്‍സ് മാറ്റ ശസ്ത്രക്രിയ
ഹ്രസ്വ ദൃഷ്ടിയും ദീര്‍ഘ ദൃഷ്ടിയും
നേത്രഗോള ദൈര്‍ഘ്യം കണ്ണിലെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തേക്കാള്‍ കൂടുതലായിരിക്കുന്ന വ്യക്തിയില്‍ ലെന്‍സ് സൃഷ്ടിക്കപ്പെടുന്ന പ്രതിബിംബം റെറ്റിനയുടെ മുന്‍ഭാഗത്തായാണ് രൂപപ്പെടുന്നത്. ഈ കാഴ്ചാ വൈകല്യത്തെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നു വിളിക്കുന്നു. സാധാരണയായി ആരോഗ്യമുള്ള നേത്രത്തില്‍ പ്രതിബിംബം റെറ്റിനയിലാണ് പതിയുന്നത്. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാന്‍ അനുയോജ്യമായ പവറുള്ള കോണ്‍കേവ് ലെന്‍സ് ഉപയോഗിക്കുന്നു. ചെറിയ തരം ഹ്രസ്വ ദൃഷ്ടിയെ സിംപിള്‍ മയോപ്പിയ എന്നും കൂടിയ തരം ഹ്രസ്വ ദൃഷ്ടിയെ പോഗ്രസ്സീവ് മയോപ്പിയ എന്നും പറയുന്നു. ദീര്‍ഘ ദൃഷ്ടിയെന്നാല്‍ അടുത്തുള്ള വസ്തുക്കളെ കാണാനാകാത്ത അസുഖമാണ്. കണ്ണിനു സമീപത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിറകിലായി രൂപപ്പെടുന്നത് കൊണ്ടാണിതു സംഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നു.
വര്‍ണാന്ധതയും
ഗ്ലോക്കോമയും
കണ്ണിലെ റെറ്റിനയില്‍ ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍കോശങ്ങളുടെ തകരാറ് മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ് വര്‍ണാന്ധത. കണ്ണിലെ കലകള്‍ക്ക് പോഷണം നല്‍കുന്ന അക്വസ് ദ്രവം രക്തത്തില്‍ നിന്നുണ്ടാകുകയും രക്തത്തിലേക്കു തന്നെ പുനരാഗിരണം നടക്കുകയും ചെയ്താല്‍ മാത്രമേ കാഴ്ച സുഗപ്രദമാകുകയുള്ളൂ. ഇവയുടെ പുനരാഗിരണത്തില്‍ നടക്കുന്ന തകരാറുകള്‍ കണ്ണിനുള്ളില്‍ മര്‍ദ്ദം സൃഷ്ടിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ. റെറ്റിനയ്ക്കും പ്രകാശഗ്രാഹികള്‍ക്കും നാശമുണ്ടാക്കുകയും ക്രമേണ അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
വിട്രിയസ് ഹെമറേജ്
തലഭാഗത്ത് സമ്മര്‍ദ്ദമേല്‍ക്കുക വഴി കണ്ണിലെ രക്തക്കുഴലുകളില്‍ രക്തതോത് കൂടി പൊട്ടിപ്പോകുന്ന അവസ്ഥയാണിത്. കണ്ണിന്റെ റെറ്റിനയിലെ രക്തക്കുഴല്‍പ്പൊട്ടി കൃഷ്ണമണിക്കു പിന്നിലെ വിട്രിയസ് എന്ന ദ്രാവകത്തില്‍ കലരുന്നതിനാലാണ് വിട്രിയസ് ഹെമറേജ് എന്നു വിളിക്കുന്നത്. ഈ രോഗം മൂലം കാഴ്ച ശക്തി ഭാഗീകമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ കാരണമാകുന്നു.
ശബ്ദം നാം
കേള്‍ക്കുന്ന വിധം
ബാഹ്യകര്‍ണത്തിലെത്തുന്ന ശബ്ദതരംഗങ്ങള്‍ക്കനുസരിച്ച് കര്‍ണപടം വിറയ്ക്കുകയും ശബ്ദ തരംഗം ശ്രവണനാളത്തിലൂടെ കടന്ന് മധ്യകര്‍ണത്തിലെത്തുകയും ചെയ്യുന്നു. തരംഗങ്ങള്‍ ഒസ്സിക്കുകളായ സ്‌റ്റേപ്പിസ്, ഇന്‍കസ്, മാലിയസ് അസ്ഥികളിലൂടെ കടക്കുന്നതോടെ പ്രസ്തുത അസ്ഥികള്‍ വിറയ്ക്കുകയും ശബ്ദം ഉച്ചസ്ഥായിലെത്തുകയും ചെയ്യുന്നു. ആംപ്ലിഫിക്കേഷന് വിധേയമായ ശബ്ദം പിന്നീട് ഓവല്‍ വിന്‍ഡോ വഴി ആന്തരകര്‍ണത്തിലെത്തുന്നു.ആന്തര കര്‍ണ്ണത്തിലെ കോക്ലിയയിലാണ് ശബ്ദനിര്‍മ്മിതിയുടെ മറ്റൊരു കേന്ദ്രം.
കോക്ലിയയിലെത്തുന്ന ശബ്ദ തരംഗങ്ങള്‍ക്കനുസൃതമായി ഇവിടെയുള്ള എന്‍ഡോലിംഫ് ദ്രാവകം ചലിക്കുന്നു. കോക്ലിയയിലെ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി എന്ന ഭാഗത്തുള്ള സൂക്ഷ്മ രോമങ്ങളാണ് കേള്‍വിയെ സഹായിക്കുന്ന മറ്റൊരു ഘടകം. എന്‍ഡോലിംഫിന്റെ ചലനത്തോടെ രോമകോശങ്ങളായ ഹെയര്‍ സെല്‍സും ചലിക്കാന്‍ തുടങ്ങും. തല്‍ഫലമായി ശ്രവിക്കപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ വൈദ്യുത സിഗ്നലുകളായി ശ്രവണനാഡി വഴി തലച്ചോറിലെത്തുന്നതോടു കൂടിയാണ് ശ്രവണം നമുക്ക് സാധ്യമാകുന്നത്.
ചെവി
ഭാഗങ്ങള്‍ : ബാഹ്യകര്‍ണം,മധ്യ കര്‍ണം,ആന്തര കര്‍ണം
കേള്‍വി അനുഭവത്തിന്റെ ഫ്‌ളോ ചാര്‍ട്ട്
ശബ്ദ തരംഗങ്ങള്‍ കര്‍ണ്ണനാളം കര്‍ണ്ണപടത്തിലെകമ്പനം- അസ്ഥി ശൃംഖല- ഓവല്‍ വിന്‍ഡോ കോക്ലിയയിലെ പെരിലിംഫ്- എന്‍ഡോ ലിംഫ് ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ ഗ്രാഹികളുടെ ഉദ്ദീപനം- ശ്രവണ നാഡി- തലച്ചോറിലെ ശ്രവണകേന്ദ്രം- കേള്‍വി അനുഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."