HOME
DETAILS

ചങ്ങനാശേരി പകര്‍ച്ചവ്യാധി ഭീക്ഷണിയില്‍

  
backup
April 30 2018 | 05:04 AM

%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be


ചങ്ങനാശേരി: ആരോഗ്യ മേഖലയ്ക്കു ഭീഷണിയായി മേഖലയിലാകെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി പരാതി.
ദിവസവും നി രവധി രോഗികളാണ് പകര്‍ച്ചവ്യാധികളുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പനി ബാധിതരുടെ തിരക്ക് പ്രതിദിനം കുടുന്നു.
ഇതോടൊപ്പം വിവിധങ്ങളായ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുള്ളത്. ഇതരസംസ്ഥാനക്കാരുടെ ഇടയില്‍ മന്തുരോഗം അടക്കമുള്ളവയുടെ വ്യാപനം ശക്തമായതോടെ ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്.
മന്തുരോഗ ബാധിതരുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായതിലും അധിക വര്‍ധനയാണ് കണ്ടുവരുന്നത്. ഇതോടൊപ്പം നിയന്ത്രണവിധേയമായിരുന്ന പല പകര്‍ച്ചവ്യാധികളും അതിവേഗം തിരിച്ചു വരുന്നതായാണ് സൂചന. മന്തുരോഗം ജില്ലയില്‍ നിന്ന് ഉന്മൂലനം ചെയ്തിരുന്നതാണ്. എന്നാല്‍ ഇതരസംസ്ഥാനക്കാരിലൂടെ മന്തുരോഗം വ്യാപകമാകുകയാണ്.
പകര്‍ച്ചവ്യാധികളുടെ വ്യാപനത്തോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. പല രോഗങ്ങളും കൊതുകുകളാണ് പരത്തുന്നതെന്നതിനാല്‍ ഇവയുടെ വ്യാപനം കുറയ്ക്കുകയെന്നതാണ് ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്.
മേഖലയില്‍ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കുടിവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇടവിട്ട് മഴപെയ്യുന്നത് കാരണം ചിരട്ട, കപ്പ്, പൊട്ടിയ പാത്രങ്ങള്‍, ടയറുകള്‍, തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകിന്റ പ്രജനം കുടുതല്‍ നടക്കുന്നുണ്ട്.
ഡെങ്കി വൈറസ് ബാധയുള്ള കൊതുകുകളുടെ കുഞ്ഞുങ്ങള്‍ക്ക് രോഗം പരത്താനുള്ള ശേഷി ജന്മനാ ഉണ്ട്. ഇത് രോഗവ്യാപനം കുടുന്നതിന് കാരണമാകും.
കൊതുക് മുട്ടയിടാനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണം കുത്താടി വളരുന്ന ജലാശയങ്ങളില്‍ അവയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം.
പനി കുടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇതര സംസ്ഥാനക്കാര്‍ ജീവിക്കുന്നിടത്താണ്. മേഖലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വപോഷണ കമ്മിറ്റി ഉടന്‍ ചേര്‍ന്ന് കൊതുകുനിര്‍മജാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  11 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  11 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  11 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  11 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  11 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  11 days ago