HOME
DETAILS
MAL
മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്ത മധ്യവയസ്കന് മര്‍ദനം
backup
June 20 2016 | 01:06 AM
അമ്പലപ്പുഴ: മദ്യപിച്ച് ബഹളംവച്ചതിനെ ചോദ്യം ചെയ്ത മദ്ധ്യവയസ്ക്കന് മര്‍ദനം.
മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കോമനപുതുവല് വീട്ടീല് മണിയന് (55)നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ പുതുവലില്‍ ഷാജി (48) മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്തതിന് ഷാജിയും മകന് ഷാരൂണ്‍ (20) എന്നിവര്‍ ചേര്‍ന്ന് മണിയനെ മര്‍ദിയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഒളിവില്‍ പോയ പ്രതികള്‍ക്ക്വേണ്ടി അമ്പലപ്പുഴ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."