HOME
DETAILS
MAL
ഉപഹാര സമര്‍പ്പണവും പഠനോപകരണ വിതരണവും
backup
June 20 2016 | 01:06 AM
മുതുകുളം: എം.ഇ.എസ് കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്ക് ഉപഹാര സമര്‍പ്പണവും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന് നെടുന്തറയില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ്നവീദിനുള്ള ഉപഹാരവും പഠനോപകരണ വിതരണവും എം.ഇ.എസ് ജില്ലാകമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ലത്തീഫ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. താലൂക്ക് സെക്രട്ടറി അബ്ദുല്‍ ഖാദര്‍കുഞ്ഞ്, ഷിയാസ് ചൂരപ്പറമ്പില്‍, നൈസാം കുന്നാണ്ടിശേരില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."