HOME
DETAILS

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

  
Ajay
October 21 2024 | 15:10 PM

Elon Musk Says Voting Machines Can Be Hacked Easily Paper ballots are better

പെൻസിൽവാനിയ: തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്ന് ഇലോൺ മസ്‌ക്. പെൻസിൽവാനിയയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ ഇലോൺ മസ്‌ക് ഇവിഎമ്മിനെതിരെ ഈ പ്രസ്‌താവന നടത്തിയത്.ഫിലാഡൽഫിയയിലെയും അരിസോണയിലെയും റിപബ്ലിക്കൻമാരുടെ തോൽവികളുമായി ബന്ധപ്പെടുത്തിയായിരുന്നു മസ്‌ക് ഈ പ്രസ്‌താവന നടത്തിയത്.

'ഞാനൊരു സാങ്കേതിക വിദഗ്‌ധനാണ്, കമ്പ്യൂട്ടറുകളെക്കുറിച്ച് എനിക്ക് ധാരാളം അറിവുണ്ട്' എന്ന് പറഞ്ഞ മസ്‌ക് കഴിഞ്ഞ വർഷം കേസ് നൽകിയ വോട്ടിംഗ് മെഷീൻ കമ്പനിയായ ഡൊമിനിയനെക്കുറിച്ചും പറഞ്ഞു. എന്നാൽ ഡൊമിനിയൻ്റെ വോട്ടിംഗ് സംവിധാനങ്ങൾ വോട്ടർമാർ പരിശോധിച്ചുറപ്പിച്ച പേപ്പർ ബാലറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഡൊമിനിയൻ മെഷീനുകൾ കൃത്യമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നുവെന്ന് അവരുടെ പേപ്പർ ബാലറ്റുകളുടെ ഹാൻഡ് കൗണ്ടുകളും ഓഡിറ്റുകളും ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇവയൊന്നും അഭിപ്രായങ്ങൾ മാത്രമല്ലെന്നും പരിശോധിക്കാവുന്ന വസ്‌തുതകളാണെന്നും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്ക് ആധികാരിക വിവര സ്രോതസുകളെ ആശ്രയിക്കണമെന്ന് ഡൊമിനിയന്‍ ഇതിനെതിരെ പ്രതികരിച്ചു.

അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ ഉറച്ച പിന്തുണയ്ക്കുന്നയാളാണ് ഇലോൺ മസ്‌ക്. ട്രംപിനെ വൈറ്റ് ഹൗസിൽ തിരിച്ചു കൊണ്ടുവരാൻ 75 മില്യൺ യുഎസ് ഡോളർ ആണ് മസ്‌ക് ട്രംപിന്‍റെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് സംഭാവന കൊടുത്തത്. മാധ്യങ്ങളുടെ റിപ്പോർട്ട്  പ്രകാരം 2024-ൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നവരിൽ ഒരാളായി ഈ സംഭാവന മസ്‌കിനെ മാറ്റി.

 Elon Musk has raised concerns about the security of electronic voting machines, stating that they can be easily hacked. He argues that paper ballots offer a more secure and verifiable voting method, advocating for their use in elections to ensure integrity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  4 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  4 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  4 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  5 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  5 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  5 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  5 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  5 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  5 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  5 days ago