HOME
DETAILS

ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുന്നു:രമേശ് ചെന്നിത്തല

  
backup
June 20 2016 | 01:06 AM

%e0%b4%a6%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ആലപ്പുഴ: കണ്ണൂരില്‍ രണ്ട് ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ഒളിച്ചു കളിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങള്‍ ആ നിമിഷം തന്നെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയും. അപമാനിക്കപ്പെട്ടതിന്റെ പേരില്‍ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം തനിക്കറിയില്ലെന്നും എല്ലാ കാര്യങ്ങളും പോലീസിനോട് ചോദിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടിയെടുക്കേണ്ടതിന് പകരം എല്ലാം പോലീസിനോട് ചോദിച്ചാല്‍ മതിയെങ്കില്‍ ഈ വകുപ്പില്‍ ഒരുമന്ത്രിയെന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.
കാരായി ചന്ദ്രശേഖരനെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാജനേയും കുടുംബത്തേയും അന്നുമുതല്‍ സി പി എം അവഹേളിച്ച് വരികയാണ്. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. എതിരില്ലാതെ കാരായി ചന്ദ്രശേഖരനെ വിജയിപ്പിക്കാനുളള ശ്രമം നടന്നില്ലെന്നതില്‍ സി പി എമ്മിനുളള പകയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍. സി പി എം പ്രാദേശിക നേതൃത്വം പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന സേനയായി പോലീസ് മാറി. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദളിത് യുവതികളും ഒന്നരവയസുളള കുട്ടിയും റിമാന്റിലായത്. ജയിലില്‍ നിന്നും ഇറങ്ങിയ ഇവരെ ആത്മഹത്യ ശ്രമത്തിലേയ്ക്ക് നയിച്ചത് ചാനലുകളില്‍ ചര്‍ച്ചയില്‍ ഇവര്‍ക്കെതിരെ പറഞ്ഞവരും സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവരുമാണ്. ഇവര്‍ക്കെതിരേയും കേസെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
പ്രദേശിക സി പി എം നേതാക്കള്‍ പോലീസിനെ ചട്ടുകമാക്കുമ്പോള്‍ മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് പോലീസ്‌രാജ് ആണോയെന്നും അദ്ദേഹം ചോദിച്ചു. പോലീസ് നടപടിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ സി പി എം അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അവരുടെ വീടുകള്‍ക്കെതിരേയും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കെതിരേയുമായി 48 ഓളം അക്രമസംഭവങ്ങളാണ് ഉണ്ടായത്.
ഇക്കാര്യത്തില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago