HOME
DETAILS

അനധികൃത സ്വത്ത് സമ്പാദനം: കെ. ബാബു നേരിട്ട് ഹാജരാകണമെന്ന് കോടതി

  
backup
May 01 2018 | 02:05 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-17


മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബു നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടിസ് അയച്ചു. ജൂലൈ 2ന് കോടതിയിലെത്തണമെന്നാണ് നോട്ടിസിലുള്ളത്. മന്ത്രിയായിരിക്കെ കെ. ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിക്കുന്ന കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ആവശ്യപ്പെട്ട് കെ. ബാബു കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം ആദ്യം സമര്‍പ്പിച്ച കുറ്റപത്രം തിരികെ വാങ്ങിയിരുന്നു. പിന്നീട് ബാബുവിന്റെ മൊഴികൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 27ന് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ച് അടുത്ത നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടിസ് അയക്കുകയായിരുന്നു. 2001 ജൂലൈ മുതല്‍ 2016 മെയ് വരെയുള്ള കെ. ബാബുവിന്റെ വരുമാനവും സ്വത്തുക്കളും സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. 2016 ആകുമ്പോഴേക്കും 28.82 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. മന്ത്രിയും എം.എല്‍.എയുമായിരുന്ന കാലത്തെ ടി.എ, ഡി.എ, മറ്റ് ആനുകൂല്യങ്ങള്‍, മകളുടെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍, ഭാര്യാ വീട്ടില്‍നിന്ന് ലഭിച്ച സ്വത്തുക്കള്‍ എന്നിവയെല്ലാം വരുമാനമായി കണക്കാക്കണമെന്ന ബാബുവിന്റെ ആവശ്യം വിജിലന്‍സ് അംഗീകരിച്ചില്ല. ടി.എ, ഡി.എ എന്നിവ മാത്രമാണ് വിജിലന്‍സ് അംഗീകരിച്ചത്.
കെ. ബാബുവിന്റെ ബിനാമികളായി പറഞ്ഞിരുന്ന ബേക്കറി ഉടമ മോഹനനെയും ബാബുറാമിനെയും കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇവരെ ബാബുവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ലഭിക്കാത്തതാണ് ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്.
തൃപ്പൂണിത്തുറ പ്രതികരണവേദിയുടേതായി ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ 2017 സെപ്റ്റംബറിലാണ് ബാബുവിനെതിരേ വിജിലന്‍സ് കേസെടുത്തത്. ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. സ്വത്ത് സംബന്ധിച്ച വിവരങ്ങളും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴാണ് ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago