മോദിയുടെ തുറുപ്പുചീട്ട് ജാതിയും മതവും: ആര്യാടന്‍ ഷൗക്കത്ത്
വടക്കാഞ്ചേരി: മതേതര ഭാരതത്തെ തകര്‍ത്തെറിഞ്ഞ് ജാതി മത ചിന്തകളെ പാലൂട്ടി വളര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും ഇത് നാനാത്വത്തില്‍ ഏകത്വമെന്ന മഹനീയ സന്ദേശം ഉയര്‍ത്തി പിടിയ്ക്കുന്ന ഭാരത ജനത അനുവദിച്ച് കൊടുക്കരുതെന്നും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്.
'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ'എന്ന മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയുടെ തൃശൂര്‍ ജില്ലാപര്യടനത്തിന് വടക്കാഞ്ചേരിയില്‍ തുടക്കം കുറിച്ച് കൊണ്ട് നടന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. ചലച്ചിത്രനടി സി. രമാദേവി ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയര്‍മാന്‍ ജയപ്രസാദ് കളത്തില്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
തുടര്‍ന്ന് നാടന്‍ പാട്ടുകളും 'വെളിച്ചത്തിലേക്ക് നടക്കാം' എന്ന നാടകവും അരങ്ങേറി. വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള അറുപതോളം കലാകാരന്മാരെ ആര്യാടന്‍ ഷൗക്കത്ത് ആദരിച്ചു.
സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ഡോ.അജിതന്‍ മേനോത്ത്, കണ്‍വീനര്‍ അഡ്വ. എല്‍ദോ പൂക്കുന്നേല്‍, നിയോജക മണ്ഡലം കണ്‍വീനര്‍ അനില്‍ സാമ്രാട്ട്, സ്വാഗതസംഘം ഭാരവാഹികളായ സി.എ ശങ്കരന്‍ കുട്ടി, ഷാഹിദ റഹ്മാന്‍, എന്‍.ആര്‍ സതീശന്‍, ജിജോ കുരിയന്‍, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."