എന്‍.എഫ്.പി.ഇ സംസ്ഥാന സമ്മേളനം തിരൂരില്‍
മലപ്പുറം: തപാല്‍ - ആര്.എം.എസ് ജീവനക്കാരുടെ സംഘടനയായ നാഷനല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയിസിന്റെ 38ാം സംസ്ഥാന സമ്മേളനം മെയ് 3,4,5 തിയതികളില്‍ തിരൂരില്‍ നടക്കും. മൂന്നിന് രാവിലെ പത്ത് മണിക്ക് സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ഹേമലത ഉദ്ഘാടനം ചെയ്യും. വിവിധ സര്‍വിസ്-സംഘടനാ നേതാക്കള്‍ പങ്കെടുക്കും. എന്‍.എഫ്.പി.ഇ സംസ്ഥാന ചെയര്മാന് പി കരുണാകരന് എം.പി അധ്യക്ഷനാവും. വൈകിട്ട് 4.30ന് 'ഇന്ത്യാ പോസ്റ്റ്-മാറ്റങ്ങളും, വെല്ലുവിളികളും' സെമിനാര്‍ നടക്കും. നാലിന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
അഞ്ചിന് രാവിലെ 11 മണിക്ക് തുടങ്ങുന്ന മഹിളാ സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഇ.എന്‍ മോഹന്‍ദാസ്, പി.കെ മുരളീധരന്, പി.ഹൃഷികേശ്കുമാര്‍, എം തോമസ്, റഹീം മേച്ചേരി, സതീശന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."