HOME
DETAILS
MAL
പിണറായിയിലെ കൊലപാതകം: വ്യാജ പോസ്റ്റിട്ട ബി.ജെ.പി വനിതാ നേതാവിനെതിരേ കേസ്
backup
May 01 2018 | 04:05 AM
തലശ്ശേരി: പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി വനിതാ നേതാവിനെതിരേ ധര്‍മടം പൊലിസ് കേസെടുത്തു.
സി.പി.എം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന് നല്കിയ പരാതിയെ തുടര്‍ന്ന് യുവമോര്‍ച്ചാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിതാ പാലക്കലിനെതിരേയാണ് പൊലിസ് കേസെടുത്തത്. ലഹളയുണ്ടാക്കണമെന്ന ഉദ്യേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരവും വിനിമയോപാധിയിലൂടെ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കും വിധം ക്രമസമാധാനലംഘനമുണ്ടാക്കിയതിന് പൊലിസ് ആക്ട് 120 (3) പ്രകാരവുമാണ് കേസെടുത്തത്.
ഇത് സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."