വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ബി.ജെ.പി നീക്കം കരുതിയിരിക്കണം: മുസ്‌ലിം ലീഗ്
കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പി നീക്കത്തെ മതേതര വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അറിയിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുനടന്ന ഹര്‍ത്താലിന്റെ മറവില്‍ ഒരു വിഭാഗത്തെ ആക്രമിക്കാനും അവരുടെ കടമുറികളും കെട്ടിടങ്ങളും തകര്‍ക്കാനുമാണ് മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമിച്ചത്.
മത പുരോഹിതരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മത സംഘര്‍ഷം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ബി.ജെ.പിയുടെ രഹസ്യ അജന്‍ഡയാണ്.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന സാമുദായിക ആക്രമങ്ങള്‍ക്കും തരം താണ രാഷ്ട്രിയ പ്രവര്‍ത്തനങ്ങള്‍ക്കും സി.പി.എം. ഒത്താശ ചെയ്യുകയാണ്. അക്രമത്തിന് വിധേയരായവരെയും സമാധാനശ്രമം നടത്തിയവരെയും സംരക്ഷിക്കുന്നതിന് പകരം കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് പൊലിസ് ശ്രമിക്കുന്നത്.
ഉപ്പള ബന്തിയോട് പ്രദേശത്ത് ആക്രമത്തിന് വിധേയരായവര്‍ നല്‍കിയ പരാതികളില്‍ കേസെടുക്കാന്‍ പോലും പൊലിസ് തയാറായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയും ജില്ലാ നീരീക്ഷകനുമായ അബ്ദുല്‍ റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.എം അബ്ബാസ് ഹാജിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, കെ.എം ശംസുദ്ദീന്‍ ഹാജി, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ശാഫി, ഒണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, അഡ്വ. എം.ടി.പി കരിം, സി. മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."