കുടുംബശ്രീ ഹര്‍ഷം പദ്ധതി: പരിശീലന പരിപാടിക്ക് തുടക്കം
കോഴിക്കോട്: വയോജന പരിപാലനരംഗത്ത് തൊഴില്‍സാധ്യതയൊരുക്കി കുടുംബശ്രീ നടപ്പാക്കുന്ന 'ഹര്‍ഷം' പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കുള്ള 15 ദിവസത്തെ പരിശീലന പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി.
കുടുംബശ്രീയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 20 ഫ്‌ളാഗ്ഷിപ്പ് പരിപാടികളിലൊന്നാണ് ഹര്‍ഷം പദ്ധതി. വയോജനങ്ങള്‍ക്കുള്ള പരിപാലനം ആവശ്യമുള്ളവര്‍ക്ക് വീടുകളിലോ ആശുപത്രികളിലോ സേവനം ലഭ്യമാക്കാനാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിനായി കുടുംബശ്രീ അംഗങ്ങളായ ജെറിയാട്രിക് കെയര്‍ എക്‌സിക്യുട്ടീവുമാരെ കുടുംബശ്രീ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ടണ്ട്. ഇവര്‍ക്കായി 15 ദിവസത്തെ റസിഡന്‍ഷ്യല്‍ രീതിയിലുള്ള പരിശീലന പരിപാടിയാണ് ആവിഷ്‌കരിച്ചത്.
വീടുകളിലും ആശുപത്രികളിലും വച്ചുള്ള പ്രായോഗിക പരിശീലനവും ഇതില്‍ ഉള്‍പ്പെടും. ഇതിനു പുറമെ സംരംഭകര്‍ക്കുള്ള യൂനിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സേവനം ആവശ്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോര്‍ട്ടലും കാള്‍ സെന്ററും കുടുംബശ്രീമിഷന്‍ ലഭ്യമാക്കും.
കോഴിക്കോട്, വയനാട് ജില്ലകളിലെ സംരംഭകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. സോമന്‍ ജേക്കബ് നിര്‍വഹിച്ചു. ഡോ. റോയ്, ടിന്റോ ജോസഫ് സംസാരിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫിസര്‍ എന്‍.എസ് നിരഞ്ജന അധ്യക്ഷയായി. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.എം ഗിരീശന്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ (എം.ഇ) റിജേഷ് വി.എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."