HOME
DETAILS
MAL
റേഷന്‍ മുടങ്ങി; ആദിവാസികള്‍ താലൂക്ക് സപ്ലൈ ഓഫിസ് ഉപരോധിച്ചു
backup
May 01 2018 | 10:05 AM
ചിറ്റൂര്‍: മാസങ്ങളായി താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി താമസിച്ചു വരുന്ന ആദിവാസികള്‍ക്ക് റേഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആദിവാസി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫിസ് ഉപരോധിച്ചു. ഉപരോധസമരം എന്‍.എ.പി.എം ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യതു. സി. ശരണ്‍ അധ്യക്ഷനായി.
അമ്പലക്കാട് വിജയന്, എല്ലക്കാട് മയിലമ്മ, വിജയന്, എം. പഞ്ചലിംഗം, സി. പെരിയസ്വാമി, നറണി ശാന്തി, കൊച്ചിക്കാട് അര്ജുനന്, ആര്. വേണി പ്രസംഗിച്ചു.
ഉപരോധത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്ക് ലഭ്യമാക്കേണ്ട അരിയും റേഷന്‍ സാധനങ്ങളും നല്‍കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."