ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ തടയും: ഡി.വൈ.എഫ്.ഐ
ട്രിപ്പ് മുടക്കുന്ന സ്വകാര്യ
ബസുകള്‍ തടയും: ഡി.വൈ.എഫ്.ഐ
ബിരിക്കുളം: ഞായറാഴ്ചകളില്‍ ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ തടയുമെന്ന് ഡി.വൈ.എഫ്.ഐ ബിരിക്കുളം മേഖലാ കമ്മിറ്റി മുന്നറിയിപ്പു നല്കി.
ജനങ്ങള്‍ക്ക് യാത്രാദുരിതം സമ്മാനിക്കുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ബിരിക്കുളം റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ അനുവദിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.
പ്രസിഡന്റ് കെ.ദിലീപ്, സെക്രട്ടറി വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നതുമൂലം മലയോര മേഖലയായ ബിരിക്കുളം-പരപ്പ റൂട്ടില്‍ യാത്രാക്ലേശം അനുഭവപ്പെടുന്ന കാര്യം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യാത്രക്കാരെ പെരുവഴിയിലാക്കി ബസുകള്‍ കല്യാണ ട്രിപ്പുകള്‍ പോകുന്നതായ ആരോപണവുമുണ്ട്. നാട്ടുകാര്‍ പലതവണ മുന്നറിയിപ്പു കൊടുത്തിട്ടും ബസുകാര് അത് അവഗണിച്ചതോടെയാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."