യമനില്‍ ഇനി ആക്രമണത്തിനില്ല: മൊറോക്കോ
റാബത്ത്: സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടൊപ്പം ചേര്‍ന്ന് യമനില്‍ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍നിന്ന് മൊറോക്കോ വിട്ടുനില്‍ക്കും.
ഇനി മുതല്‍ സംയുക്ത സൈനികനടപടിയുടെ ഭാഗമാവില്ലെന്നും സഖ്യവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും മൊറൊക്കോ അറിയിച്ചു. സഊദിയിലെ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചതായും മൊറോക്കോയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.പി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ യമനിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നു നിരീക്ഷിച്ച ശേഷം മാനുഷിക നിലപാട് മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നും മൊറോക്കോ വിദേശകാര്യമന്ത്രി നാസര്‍ ബൗറിത പറഞ്ഞു. ശിഈ വിഭാഗത്തില്‍പ്പെട്ട ഹൂത്തികളെ തുരത്താനായി 2015ലാണ് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം യമനില്‍ ആക്രമണം തുടങ്ങിയത്.
മുന്‍ ഏകാധിപതി അലി അബ്ദുല്ല സലാഹിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരതയ്ക്കു പിന്നാലെയാണ് യമനില്‍ ഹൂത്തികള്‍ മുന്നേറിയത്. അമേരിക്കയുടെ കൂടെ പിന്തുണയോടെ സഖ്യം ഇതിനകം 18,000 ആക്രമണങ്ങളാണ് യമനില്‍ നടത്തിയത്. സായുധസൈന്യത്തെ ലക്ഷ്യംവച്ചാണ് ആക്രമണം എങ്കിലും വിവാഹ- മരണാനന്തരചടങ്ങുകള്‍, സ്കൂളുകളും ആശുപത്രികളും എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൊറോക്കോയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."