HOME
DETAILS

തുരുത്തി സമരത്തിന് സുധീരന്റെ പിന്തുണ

  
backup
May 01 2018 | 10:05 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%a7%e0%b5%80%e0%b4%b0

 


പാപ്പിനിശേരി: തുരുത്തിയിലെ പട്ടികജാതി കോളനി ഇല്ലാതാക്കി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ തുടങ്ങിയ കുടില്‍ കെട്ടി സമരം അഞ്ചാം ദിവസത്തിലേക്ക്. സമരത്തിന് പിന്‍തുണയുമായി കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ നേതാവ് സുരേഷ് കീഴാറ്റൂര്‍ സമരപന്തലില്‍ എത്തി. ധാര്‍മിക സമരത്തിന് എല്ലാ പിന്‍തുണയും വയല്‍കിളി നേതാവ് വാഗ്ദാനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും സംഘവും സമരപന്തലിലെത്തും. മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ ഇന്നലെ തുരുത്തി കര്‍മസമിതി കണ്‍വീനര്‍ കെ. നിഷില്‍ കുമാറുമായി ഫോണില്‍ ബന്ധപ്പെട്ട് പിന്‍തുണ അറിയിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ സുധീരനും സമരപന്തലിലെത്തും. ലോക് ജന്‍ശക്തി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.കെ അയ്യപ്പനടക്കം വിവിധ തുറകളില്‍പെട്ട നിരവധിപേര്‍ ഇന്നലെ സമരപന്തലില്‍ എത്തി പിന്‍തുണയും സഹായവും വാഗ്ദാനം ചെയ്തു. വയക്കിളി നേതാവ് നമ്പ്രാടത്ത് ജാനകി ഇന്ന് തുരുത്തി സമരപന്തലില്‍ എത്തും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ യുള്ള സമരം നടത്താനും തിരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago