രാജന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിലെ ഗൃഹനാഥന്റെ ദുരൂഹ മരണം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസ് പരിസരത്തെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പുത്തമ്പുര രാജന്റെ (65) ദുരൂഹ മരണം സംബന്ധിച്ച കേസന്വേഷണമാണ് ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എന്‍.ഒ.സിബിയ്ക്കാണ് അന്വേഷണ ചുമതല. 2017 ഫെബ്രുവരി 22 ന് പുലര്‍ച്ചെയാണ് പുത്തമ്പുര രാജനെ വീട്ടില്‍ നിന്നും 250 മീറ്റര്‍ അകലെ കശുമാവിന് തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലേന്ന് രാത്രി ഭക്ഷണവും കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു രാജന്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നുള്ള ശ്വാസംമുട്ടിയതാണ് മരണത്തിനിടയാക്കിയതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വി വിശദമായി അന്വേഷണം നടത്തുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും മരണത്തിലെ ദുരൂഹത തെളിയിക്കാനായില്ല.
സി.ഐ. യു.പ്രേ മന്റെ നേതൃത്വത്തിലായിരുന്നു ആദ്യ അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."