HOME
DETAILS

10 സെന്റ്‌വരെ വയല്‍ നികത്താന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കാം

  
backup
February 08 2019 | 19:02 PM

10-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4

 

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ ഇളവ്



കൊണ്ടോട്ടി: ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭവന പദ്ധതികള്‍ക്ക് 10 സെന്റ്‌വരെ വയല്‍ നികത്താന്‍ അനുമതി നല്‍കി നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ ഇളവ്. പഞ്ചായത്തുകളുടെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും വില്ലേജ് രേഖകളില്‍ വയല്‍ പ്രദേശമായും രേഖപ്പെടുത്തിയ ഭൂമിയില്‍(വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി) വീട് നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്.


സര്‍ക്കാര്‍ ഭവന പദ്ധതികള്‍ക്കായുള്ള ഇത്തരം അപേക്ഷകളില്‍, വയല്‍ പ്രദേശമല്ലാതെ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് 10 സെന്റ്‌വരെ നികത്തുന്നതിന് തദ്ദേശ സെക്രട്ടറിമാര്‍ക്ക് ഇനി നേരിട്ട് അനുമതി നല്‍കാം. നേരത്തെ സര്‍ക്കാര്‍ ഭവന പദ്ധതികള്‍ക്കായി അഞ്ച് സെന്റ്‌വരെ നികത്തുന്നതിന് മാത്രമേ തദ്ദേശ സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കാമായിരുന്നുള്ളൂ.
വിവിധ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിന് അഞ്ച് സെന്റില്‍ കൂടുതലുള്ള വയല്‍ നികത്തുന്നതിന് അനുമതി തേടിയുള്ള നിരവധി അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സാധാരണയായി മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് പഞ്ചായത്തുകളില്‍ 10 സെന്റ്‌വരെ വയല്‍ നികത്തി വീട് വയ്ക്കാമെങ്കിലും അതിന് അനുമതി നല്‍കാന്‍ അധികാരമുള്ളത് റവന്യൂ അധികൃതരും കൃഷി ഓഫിസറും ജനപ്രതിനിധികളും അടങ്ങിയ സമിതിക്ക് മാത്രമാണ്.
വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ 4.46 ആര്‍ വിസ്തൃതിയില്‍(പത്ത് സെന്റ്)120 ച.മീറ്റര്‍ വിസ്തൃതിയിലുള്ള വീട് നിര്‍മിക്കുന്നതിനാണ് നിലവില്‍ അനുമതി നല്‍കിയത്. ഇത്തരത്തിലുള്ളവര്‍ വീട് വെക്കാന്‍ സ്വന്തമായി വയല്‍ പ്രദേശമല്ലാതെ സ്ഥലമില്ലെന്ന് വില്ലേജ് ഓഫിസില്‍ നിന്ന് അനുമതി പത്രം വാങ്ങി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഹാജരാക്കിയാല്‍ മതി. ലൈഫ് മിഷന്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ക്ക് മാത്രമാണ് തദ്ദേശ സെക്രട്ടറിമാര്‍ക്ക് അപേക്ഷകളില്‍ നേരിട്ട് അനുമതി നല്‍കാന്‍ കഴിയുക. മറ്റുള്ളവക്ക് 2008 ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ബാധകമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago