കെ.എസ്.ടി.പി റോഡ് നവീകരണം: ഇരിട്ടിയില്‍ സംയുക്തസര്‍വേ പത്തിന് തുടങ്ങും
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരത്തില്‍ ഈമാസം പത്തുമുതല്‍ സര്‍വേ നടത്താന്‍ കെ. എസ്.ടി.പിയും റവന്യൂവകുപ്പും തീരുമാനിച്ചു.
ടൗണിലെ കൈയേറ്റം കണ്ടെത്തുന്നതിനും ഇതുപ്രകാരം പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളെ കുറിച്ചുള്ള കൃത്യതവരുത്താനുമാണ് സര്‍വേ.
ഇന്നലെ രാവിലെ ബ്ലോക്ക് പഞ്ചായത്തു ഹോളില്‍ തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും, സര്‍വകക്ഷികളുടെയും, വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ഇരിട്ടി ടൗണിലെ നവീകരണ പ്രവൃത്തി സംബന്ധിച്ച അനിശ്ചിതത്വം യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.
പത്ത് ദിവസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തികരിക്കും. കൈയേറ്റം നടത്തിയ സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും ഇതിനുശേഷം നോട്ടിസ് നല്‍കും. ഇത്തരം കൈയേറ്റങ്ങള്‍ സ്വയംപൊളിച്ച് നല്‍കി വികസനത്തോട് സഹകരിക്കണമെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത് .
ഇരിട്ടി നഗരത്തിലെ കൈയേറ്റങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ധാരണ ഉണ്ടാവത്തിനെ തുടര്‍ന്നാണ് താലൂക്ക് വികസന സമിതിയുടെ ശുപാര്‍ശ പ്രകാരം ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും വ്യാപാരിസംഘടന നേതാക്കളുടെയും കെ.എസ്.ടി.പി.റവന്യു ഉദ്യേഗ്‌സഥരുടെയും യോഗം വിളിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ വ്യാപാരി നേതാക്കള്‍ തങ്ങളെ കൈയേറ്റക്കാരായി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു.
തങ്ങളില്‍ ആര്‍ക്കും ഇന്നുവരെ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന നിലയില്‍ അധികൃതരില്‍ നിന്നും നോട്ടിസോ മറ്റു രേഖകളോ ലഭിച്ചിട്ടില്ലെന്നും ഇതു കിട്ടാതെ സഹകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇരിട്ടി ടൗണില്‍ പുതിയ ഓവുചാല്‍ വേണ്ടെന്നും ഇരുപത് വര്‍ഷംമുന്‍പ് നിര്‍മിച്ചത്് നിലനിര്‍ത്തിയാല്‍ മതിയെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.
അതേ സമയം വ്യാപാരികളുടെ ആശങ്ക പരിഹരിക്കണമെന്നും അതേ സമയം തന്നെ റോഡ് നഗരവികസനം ഏറ്റവും നന്നായി തന്നെ നടക്കണമെന്നുമുള്ള ഇലയ്ക്കും മുള്ളിനും കേടു വരാത്ത രീതിയിള്ളേ നിലാപാടാണ് യോഗത്തില്‍ പങ്കെടുത്തരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സ്വീകരിച്ചത്
തുടര്‍ന്നാണ് വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് തന്നെ സംയുക്ത സര്‍വേപ്രഖ്യാപിച്ചത്. ഇതേ സമയം പഴയ ഓവുചാല്‍ നിലനിര്‍ത്തണമെന്നവാദം വികസനത്തിന്റെ അര്‍ത്ഥം തന്നെ ഇല്ലാത്താക്കുമെന്നും പുതിയ റോഡിന് അനുകൂലമായി പുതിയ ഓവുചാല്‍ അനിവാര്യമാണെന്നും ഇതേ പാതയിലെ മറ്റിടങ്ങളിലെ ഉദാഹരണ സഹിതം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ചുണ്ടിക്കാട്ടി.
പുതുതായി ഒരു സ്ഥലങ്ങളും ഏറ്റെടുക്കണ്ടതില്ലാത്തതിനാലാണ് വളരെ നേരത്തെ ഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയോ നഷ്ട്പരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുകയോ ചെയ്യാതിരുന്നതെന്നും തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ യോഗത്തില്‍ വ്യക്തമാക്കി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ,അഡിഷണല്‍ തഹസില്‍ദാര്‍ പി.എ.ജോസ്ല്യാമ്മ, താലൂക്ക് ഹെഡ് സര്‍വേയര്‍ ടി.പി. മുഹമ്മദ്ഷരീഫ്, കെ.എസ്.ടി.പി.സോഷ്യേളജിസ്റ്റ് ജിജിദിലിപ്, കണ്‍സല്‍ട്ടന്‍സി കമ്പനി ഡപ്യെൂട്ടി റസിഡന്റ് എഞ്ചിനിയര്‍ പി.പ്രബിന്ധ്, ഇ.കെ.കെ.പ്രോജക്ട് മാനേജര്‍ ഡി.ശ്രീരാഗ്, വ്യാപാരി നേതാക്കളായ അയ്യുബ്‌പൊയിലന്‍, കെ.അബ്ദുള്‍നാസര്‍, എന്‍.കുഞ്ഞിമൂസഹാജി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ചന്ദ്രന്‍തില്ലങ്കേരി, ബാബു രാജ് പായം , വി.വി.ചന്ദ്രന്‍, മനോഹരന്‍കൈതപ്രം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."