നവ ലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങളില്‍ യോജിച്ച് അണിനിരക്കണം: എളമരം കരീം
അടിമാലി: നവ സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് മുതലാളിത്തം സ്വീകരിക്കുന്നതെന്നും അതിനെതിരെ മുഴുവന്‍ തൊഴിലാളികളും യോജിച്ചണിനിരക്കണമെന്നും സി.ഐ.റ്റി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
കേരള എന്‍.ജി.ഒ.യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം അധ്വാനവര്‍ഗ്ഗം ഭീഷണികള്‍ നേരിടുന്ന സാഹചര്യമാണുള്ളത്.1990 കളില്‍ ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴിലാളികളുടെ മേല്‍ വലിയ പ്രഹരമാണ് അടിച്ചേല്‍പ്പിചത്. മുതലാളിത്തം തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തി,വര്‍ഗ്ഗസമരത്തെ ദുര്‍ബലപ്പെടുത്തി.
രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ എല്ലാ വര്‍ഷവും വാഗ്ദാനം ചെയ്തു അധികാരത്തില്‍ വന്ന നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ വാഗ്ദാന ലംഘനത്തില്‍ യുവജനങ്ങള്‍ അസംതൃപ്തരാണ്. പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നു. മുതലാളിത്ത വ്യവസ്ഥയില്‍ പൊതുമേഖല പോലും സുരക്ഷിതമല്ലാത്ത കാലഘട്ടമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതു സ്വത്തുപയോഗിച്ച് ശിങ്കിടി മുതലാളിത്തത്തിലൂടെ കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യത്താകമാനം ഉയര്‍ന്ന് വരുന്ന പ്രക്ഷോഭങ്ങളെ വര്‍ഗ്ഗീയത മറയാക്കി അസ്ഥിരീകരിക്കാനാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നത്. തൊഴിലാളികളും കര്‍ഷകരും നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടങ്ങളില്‍ ജീവനക്കാരും അണിചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി റ്റി.സി മാത്യുകുട്ടി സ്വാഗതവും ഇ.പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."