HOME
DETAILS

സഊദിയില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുന്നു: വിദഗ്ധരാണെങ്കില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമയെ മാറ്റാം

  
backup
May 02 2018 | 16:05 PM

54665464-2

ജിദ്ദ: തൊഴിലില്‍ നൈപുണ്യമുള്ളവര്‍ക്ക് തൊഴിലുടമയെ മാറ്റാന്‍ സാധിക്കുന്ന നിയമഭേദഗതിയ്ക്ക് തൊഴില്‍മന്ത്രാലയം. ഇതുസംബന്ധമായ ഭേദഗതി തൊഴില്‍ നിയമത്തില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമദ് ഖത്താന്‍ പറഞ്ഞു.

വിദഗ്ദരായ വിദേശ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്താന്‍ ഈ നിയമം സഹായിക്കുന്നതോടൊപ്പം തൊഴില്‍ വിപണിയില്‍ കൂടുതല്‍ ഉണര്‍വ് ഉണ്ടാകും. കഴിവുകുറഞ്ഞ തൊഴിലാളികള്‍ വിപണിയില്‍ നിന്ന് പിന്‍വലിയാനും ഇത് സഹായിക്കുമെന്ന് അഹമദ് ഖത്താന്‍ പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ഇത് ആശ്വാസമാകും.

എന്നാല്‍ നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്തിയാണോ പുതിയ ജോലിക്ക് അവസരം നല്‍കുന്നത് എന്ന് വ്യക്തമല്ല. ഇതുസംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ പുറത്തുവിടും. വിദേശികള്‍ക്ക് താല്‍പര്യമുള്ള സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്‍കുന്നത് തൊഴില്‍ രംഗത്ത് പ്രയാസം അനുഭവിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്നവര്‍ക്കും അനുഗ്രഹമാകും.

തൊഴില്‍ കരാര്‍ അവസാനിച്ചാലും നിലവിലുള്ള സ്‌പോണ്‍സര്‍ അനുവദിച്ചില്ലെങ്കിലും, ചില തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോള്‍ വേറെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  20 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  28 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  35 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  44 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago