മോദി സര്‍ക്കാരിനെ പുറത്താക്കേണ്ടത് രാജ്യതാല്‍പര്യത്തിന്റെ അനിവാര്യത: മുല്ലപ്പള്ളി
ബാലുശ്ശേരി: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി നയിക്കുന്ന ജനമഹായാത്രയ്ക്ക് ബാലുശ്ശേരിയില്‍ ഉജ്വലമായ സ്വീകരണം.
നരേന്ദ്രമോദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് രാജ്യ താല്‍പ്പര്യത്തിന്റെ അനിവാര്യതയി മാറിയിരിക്കുകയാണെന്ന്് മുല്ലപ്പള്ളി സ്വീകരണ യോഗത്തില്‍ പറഞ്ഞു.മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഒന്നടങ്കം പരിഭ്രാന്തിയിലാണ്.അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇക്കാലയളവില്‍ നിരാശ മാത്രം സമ്മാനിച്ച സര്‍ക്കാറാണിത്.ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം വാഴുന്നത്. ഇതിനറുതി വരണമെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, ജാഥാ സ്ഥിരാംഗങ്ങളായ ഡോ.ശൂരനാട് രാജശേഖരന്‍, കെ.പി അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, കെ.സി അബു, ട്രഷറര്‍ ജോണ്‍സണ്‍ അബ്രഹാം, കെ.ബാലകൃഷ്ണന്‍ കിടാവ്, കെ.കെ.പരീദ്, കെ.എം ഉമ്മര്‍, കെ.അഹമ്മദ്‌കോയ മാസ്റ്റര്‍, പി.അബ്ദുല്‍ സമദ്, ടി.ഗണേശ്ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."