അടുത്ത അധ്യയന വര്‍ഷത്തിനകം മുഴുവന്‍ ക്ലാസുകളും ഹൈടെക്കാകും: മന്ത്രി സി. രവീന്ദ്രനാഥ്
മുക്കം: അടുത്ത അധ്യയന വര്‍ഷത്തിനകം സംസ്ഥാനത്തെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കാവുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കാരവുമായി മുന്നോട്ട് പോവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാര്‍ഥികളെ വളര്‍ത്തുകയാണ് പരിഷ്‌കരണം കൊണ്ട് ലക്ഷ്യമിടുന്നത്. പഠനം ജീവിതത്തില്‍ എ പ്ലസ് നേടുന്നതിനായിരിക്കണമെന്നും മന്ത്രി പറഞ്ഞു. കെ.കെ രാഗേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകളും പഠനോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉപഹാരങ്ങള്‍ നല്‍കി. കെ.പി ചന്ദ്രന്‍, സാബിറ തറമ്മല്‍, ഡി.ഇ.ഒ എന്‍. മുരളി, ഡി.പി.ഒ വി. വസീഫ്, എ.ഇ.ഒ ജി.കെ ഷീല, എന്‍. അബ്ദുറഹിമാന്‍, കെ. അജയകുമാര്‍, ഇ. രമേശ് ബാബു, റസാഖ് കൊടിയത്തൂര്‍, സി.പി ചെറിയ മുഹമ്മദ്, കെ.ടി മന്‍സൂര്‍, പി.സി മുജീബ് റഹ്മാന്‍, സി.ടി കുഞ്ഞോയി, എ. ഫാത്തിമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."