സ്ത്രീ ശാക്തീകരണത്തിന് ബഹ്റൈന്‍ രാജപത്നി അന്താരാഷ്ട്ര പുരസ്കാരം ഏര്‍പ്പെടുത്തുന്നു
മനാമ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ബഹ്റൈന്‍ രാജ പത്നി പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ അന്താരാഷ്ട്ര പുരസ്കാരം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അടുത്ത ദിവസം നടക്കും.
നിലവില്‍ ബഹ്റൈന്‍ വനിതാ പരമോന്നത കൗണ്‍സില്‍ പ്രസിഡന്റു കൂടിയായ രാജ പത്നി
സ്ത്രീകളുടെ വികസനവും അഭിവൃദ്ധിയും ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര പുരസ്കാരം ഏര്‍പ്പെടുത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വനിതകളുടെ ഉന്നമനത്തിനും അവരെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനും പ്രേരിപ്പിക്കുന്നതായിരിക്കും പുരസ്കാരമെന്ന് എസ്.സി.ഡബ്ളിയു സെക്രട്ടറി ജനറല്‍ ഹലാ അല്‍ അന്‍സാരി അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
2017മാര്‍ച്ച് 11 മുതല്‍ 16 വരെ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന കമ്മീഷന് ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ (സി.എസ്.ഡബ്ളിയു) 61ാം യോഗത്തില്‍ അവാര്‍ഡ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 'പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ ഗ്ളോബല്‍ അവാര്‍ഡ് ഫോര്‍ വിമണ്‍ എംപവെര്മെന്റ്' എന്ന പേരിലായിരിക്കും അവാര്‍ഡ് ഏര്‍പ്പെടുത്തുക. ഇതു സംബന്ധിച്ച മെമ്മോറാണ്ടത്തില്‍ എസ്.സി.ഡബ്ളിയുവും യു.എന്‍ വിമണും ഒപ്പുവയ്ക്കും. സി.എസ്.ഡബ്ളിയുവില്‍ പ്രിന്‍സസ് സബീക്കയായിരിക്കും ബഹ്റൈനെ പ്രതിനിധീകരിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."