HOME
DETAILS

പീഡനമാരോപിച്ചുള്ള വ്യാജപരാതികളെ പൊലിസ് ഗൗരവത്തില്‍ കാണണം: ഹൈക്കോടതി

  
backup
May 03 2018 | 01:05 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c


കൊച്ചി: പീഡനമാരോപിച്ചുള്ള വ്യാജപരാതികളെ പൊലിസ് ഗൗരവത്തില്‍ കാണണമെന്ന് ഹൈക്കോടതി. പീഡനക്കേസില്‍ പ്രതിയെ ശിക്ഷിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇത്തരം പരാതികളില്‍ മതിയായ പരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കള്ളപരാതി നല്‍കിയ തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിനിയായ യുവതിക്കെതിരേ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു.
തനിക്കെതിരായ വ്യാജപരാതിയില്‍ 2013ല്‍ ശ്രീകാര്യം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി സനല്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നിക്ഷിപ്ത താല്‍പര്യത്തോടെയാണ് യുവതി പരാതി നല്‍കിയതെന്നു വിലയിരുത്തിയ കോടതി വ്യാജപരാതി നല്‍കിയ യുവതിക്കെതിരേ കേസെടുക്കുകയാണ് വേണ്ടതെന്നു വ്യക്തമാക്കി. ഇതിനായി ഉടന്‍ നടപടിയെടുക്കാന്‍ തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഐ.ജിക്കും ജില്ലാ പൊലിസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സിംഗിള്‍ബെഞ്ച് ഹരജിക്കാരനെതിരായ കേസ് റദ്ദാക്കിയിട്ടുമുണ്ട്.
പുനര്‍വിവാഹത്തിന് താല്‍പര്യമുണ്ടെന്ന പത്രപരസ്യത്തിലൂടെയാണ് സനല്‍കുമാറിനെ പരിചയപ്പെട്ടതെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. 2013ല്‍ ഒരു ക്ഷേത്രത്തില്‍വച്ച് സനല്‍ കുമാര്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടിയെങ്കിലും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ നേരത്തെ പലതവണ വിവാഹം കഴിച്ചിട്ടുള്ള യുവതി മുന്‍ വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്താതെ കള്ളം പറഞ്ഞ് തനിക്കൊപ്പം ജീവിക്കുകയായിരുന്നെന്നും പിന്നീട് സത്യമറിഞ്ഞപ്പോള്‍ പീഡനക്കേസ് നല്‍കുകയായിരുന്നെന്നും സനല്‍ കുമാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വാദം തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറാണെന്നു വ്യക്തമാക്കി യുവതി സത്യവാങ്മൂലം നല്‍കി. പക്ഷേ ഹൈക്കോടതി ഇതനുവദിച്ചില്ല.
സനല്‍കുമാറിനെതിരേ നല്‍കിയ പരാതിയിലെ പുരോഗതി അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സി.ഐ തന്നെ കയറിപ്പിടിച്ചെന്ന് യുവതി മറ്റൊരു പരാതി കൂടി നല്‍കിയിട്ടുണ്ട്. കൂടാതെ കല്യാണം കഴിക്കാമെന്ന് പറഞ്ഞു പീഡിപ്പിച്ചെന്നാരോപിച്ച് മനോജ് എന്ന മറ്റൊരാള്‍ക്കെതിരെയും ഇതേ യുവതി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ അഞ്ചുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലിസും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  18 days ago