എം.എം ഹസന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലുമായി സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് എം.എം ഹസന് ഡല്‍ഹിയില്‍ പറഞ്ഞു.
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന ജനമോചനയാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കെ.പി.സി.സി ഫണ്ടിലേക്ക് ഏകദേശം 15 കോടി രൂപ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. ജനമോചന യാത്ര വിജയകരമായി നടത്തിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.പി.സി.സിയെ അഭിനന്ദിച്ചുവെന്നും ഹസന് പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് കെ.പി.സി.സി ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും രാഹുലിനെ അറിയിച്ചു. ജൂലൈ അഞ്ചിന് തൃശൂരില്‍ നടക്കുന്ന കെ. കരുണാകരന് ജന്മശതാബ്ദിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തുമെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."