സാങ്കേതിക വിദ്യയുടെ മേന്‍മ ജനങ്ങള്‍ക്ക് ലഭ്യമാകണം: മന്ത്രി
ചെറുപുഴ: വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായാല്‍ പോര, ജീവനക്കാരും സ്മാര്‍ട്ടാവണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
തിരുമേനി സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓഫിസുകള്‍ മെച്ചപ്പെടുമ്പോള്‍ ജീവനക്കാര്‍ പുത്തന്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ ഒരാവശ്യവുമായി രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഓഫിസില്‍ കയറിയിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കരുത്. സാങ്കേതിക വിദ്യകളുടെ മേന്മ ജനങ്ങള്‍ക്ക് ലഭ്യമാവണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, ജോസഫ് മുള്ളന്‍മട, ബിന്ദു ബിജു, കെ.കെ ജോയി, കെ.എം ഷാജി, കെ.ആര്‍ ചന്ദ്രകാന്ത്, മാത്യം തടത്തില്‍, കെ.കെ സുകുമാരന്‍, ഷാജി ഗണപതിപ്ലാക്കല്‍, വിത്സണ്‍ ഇടക്കര, ഇ.കെ രാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."